Quantcast

കോവിഡ് പ്രതിരോധത്തില്‍ 'കേരളം പരാജയം, യുപി മികച്ചത്'; യോഗിയോട് സാബു ജേക്കബ്

കിറ്റെക്‌സിനെ യോഗി ആദിത്യനാഥ് യുപിയിലേക്ക് സ്വാഗതം ചെയ്തു

MediaOne Logo

Web Desk

  • Updated:

    8 Sep 2021 1:15 PM

Published:

8 Sep 2021 1:00 PM

കോവിഡ് പ്രതിരോധത്തില്‍ കേരളം പരാജയം, യുപി മികച്ചത്; യോഗിയോട് സാബു ജേക്കബ്
X

കോവിഡ് പ്രതിരോധത്തില്‍ കേരളത്തിനെതിരെ വിമര്‍ശനവും ഉത്തര്‍പ്രദേശിന് പ്രശംസയുമായി കിറ്റെക്‌സ് എംഡി സാബു എം. ജേക്കബ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഒരു ചാനല്‍ ചര്‍ച്ചയിലായിരുന്നു ജേക്കബിന്റെ പ്രതികരണം.

വ്യവസായത്തിനായി പണം മുടക്കുന്ന ആരും മനസ്സമാധാനമാണ് ആദ്യം പ്രതീക്ഷിക്കുക. യുപി ഇന്ത്യയിലെ രണ്ടാമത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാണ്. കുറച്ചു വര്‍ഷത്തിനിടെ ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷ.

തന്റെ സ്ഥാപനത്തില്‍ യുപിയില്‍ നിന്നുള്ള നിരവധി ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. യുപിയില്‍ നിന്നു വന്ന ജീവനക്കാരില്‍ 50 പേരെ പരിശോധിച്ചാല്‍ ആര്‍ക്കും കോവിഡില്ല. യുപി സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിത്. എന്നാല്‍ കേരളത്തിലെ സ്ഥിതി മറിച്ചാണ്. 50 ജീവനക്കാരെ പരിശോധിച്ചാല്‍ 20 പേര്‍ക്കും കോവിഡ് പോസിറ്റീവാണ്, ജേക്കബ് പറഞ്ഞു. അതേസമയം, കിറ്റെക്‌സിനെ യോഗി ആദിത്യനാഥ് യുപിയിലേക്ക് സ്വാഗതം ചെയ്തു.

TAGS :

Next Story