Quantcast

കനത്ത മഴയിൽ വെള്ളത്തിലായി വിമാനങ്ങൾ; കൊൽക്കത്ത വിമാനത്താവളത്തിൽ വെള്ളക്കെട്ട്

നഗരത്തിലെ മറ്റു പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    3 Aug 2024 12:29 PM GMT

Kolkata airport goes under water, planes seen parked on flooded taxiway,
X

കൊൽക്കത്ത: കനത്ത മഴയെ തുടർന്ന് കൊൽക്കത്തയും പരിസര പ്രദേശങ്ങളും വെള്ളത്തിൽ. കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷനൽ എയർപോർട്ടിലെ റൺവേയിലും എയർപ്ലെയിൻ പാർക്കിങ് സോണിലും വെള്ളം കയറി. നിരവധി വിമാനങ്ങൾ വെള്ളത്തിലായതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

എന്നാൽ, വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾ സാധാരണ രീതിയിൽ തുടരുന്നുണ്ട്. വിമാനങ്ങളൊന്നും റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. നഗരത്തിലെ മറ്റു പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

വ്യാഴം, വെള്ളി ദിവസങ്ങളിൽ കൊൽക്കത്തയിൽ കനത്ത മഴ പെയ്തത് ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറിയതിനെ തുടർന്നാണ് കനത്ത മഴ പെയ്തത്. നഗരത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ന്യൂനമർദം നിലവിൽ ബിഹാറിലേക്കും ഉത്തർപ്രദേശിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഹൗറ, പശ്ചിമ ബർധമാൻ, ബിർഭം, പുർബ ബർധമാൻ, ഹൂഗ്ലി, നാദിയ, വടക്കൻ, നോർത്ത് 24 പർഗാനാസ് എന്നിവയുൾപ്പെടെയുള്ള ജില്ലകളിൽ അടുത്ത 12 മണിക്കൂറിനുള്ളിൽ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

TAGS :

Next Story