Quantcast

'പാർട്ടിയുമായി പ്രശ്‌നങ്ങളില്ല'; ബി.ജെ.പി വിടുമെന്ന വാർത്തകൾ തള്ളി മുൻ മന്ത്രി കെ.എസ് ഈശ്വരപ്പ

മകന് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ഈശ്വരപ്പ നേതൃത്വവുമായി ഇടഞ്ഞത്.

MediaOne Logo

Web Desk

  • Published:

    20 April 2023 11:34 AM GMT

KS Eshwarappa denies tiff with BJP after son denied ticket
X

ബംഗളൂരു: പാർട്ടി നേതൃത്വവുമായി പ്രശ്‌നങ്ങളില്ലെന്ന് മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ കെ.എസ് ഈശ്വരപ്പ. മകന് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ഈശ്വരപ്പ നേതൃത്വവുമായി ഇടഞ്ഞത്.

Also Read:കർണാടക തെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി; കെ.എസ് ഈശ്വരപ്പയുടെ മകന് ശിവമോഗയിൽ സീറ്റ് നിഷേധിച്ച് ബി.ജെ.പി

''ബി.ജെ.പിയോട് എനിക്ക് ഒരു ദേഷ്യവുമില്ല. പാർട്ടി വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണം. പാർട്ടിയുമായി തെറ്റി കോൺഗ്രസിൽ ചേർന്നവരെ തിരിച്ചു ബി.ജെ.പിയിലെത്തിക്കണമെന്നാണ് എന്റെ നിലപാട്''- ഈശ്വരപ്പ പറഞ്ഞു. ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷത്തോടെ കർണാടകയിൽ അധികാരത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് നേരത്തെ തന്നെ ഈശ്വരപ്പ ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. താൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയ ഈശ്വരപ്പ പകരം തന്റെ മകൻ കെ.ഇ കന്തേഷിന് ഒരു സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കേന്ദ്ര നേതൃത്വം നിരസിക്കുകയായിരുന്നു.

Also Read:നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്; ബി.ജെ.പി വിട്ടെത്തിയ ജഗദീഷ് ഷെട്ടാർ ഹൂബ്ലി-ധാർവാഡ്-സെൻട്രൽ മണ്ഡലത്തിൽ മത്സരിക്കും

ശിവമൊഗ്ഗയിൽ മകന് സീറ്റ് നൽകണമെന്നായിരുന്നു ഈശ്വരപ്പയുടെ ആവശ്യം. എന്നാൽ ഇത് തള്ളിയ ബി.ജെ.പി കേന്ദ്ര നേതൃത്വം ചന്നബസപ്പക്കാണ് ശിവമൊഗ്ഗ സീറ്റ് നൽകിയത്. മുൻ ഉപമുഖ്യമന്ത്രി കൂടിയായ ഈശ്വരപ്പ ശിവമൊഗ്ഗയിൽനിന്ന് അഞ്ചുവട്ടം ജയിച്ച് നിയമസഭാംഗമായിട്ടുണ്ട്.

TAGS :

Next Story