Quantcast

'എല്ലാ വർഷവും പുതിയ മുഖ്യമന്ത്രി വരും'; തെലങ്കാനയിൽ കോൺഗ്രസിന്റെ ആറു വാഗ്ദാനങ്ങളെ പരിഹസിച്ച് ബി.ആർ.എസ്

അഴിമതിയിലൂടെ ഉണ്ടാക്കിയ പണം വോട്ടർമാർക്ക് നൽകി വോട്ട് നേടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ആർ.എസ് വർക്കിങ് പ്രസിഡന്റ് കെ.ടി രാമറാവു പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    20 Sep 2023 5:28 AM GMT

KTR mocks Congress over its six guarantees
X

ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസിന്റെ ആറു തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ പരിഹസിച്ച് ബി.ആർ.എസ് വർക്കിങ് പ്രസിഡന്റ് കെ.ടി രാമറാവു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ എല്ലാ വർഷവും മുഖ്യമന്ത്രി മാറിവരുമെന്നും രാഷ്ട്രീയ അസ്ഥിരതയും മറ്റു നിരവധി പ്രശ്‌നങ്ങളും ഉറപ്പാണെന്നും രാമറാവു പറഞ്ഞു.

കോൺഗ്രസ് വാഗ്ദാനങ്ങളുടെ ചെലവ് തെലങ്കാനയുടെ മൊത്തം ബജറ്റിനെക്കാൾ കൂടുതലാണ്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ പവർകട്ടും കുടിവെള്ള ക്ഷാമവും വിത്ത്, വളക്ഷാമവും ഉറപ്പാണെന്നും കെ.ടി.ആർ പരിഹസിച്ചു.

കോൺഗ്രസിന്റെ വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിക്കരുത്. വോട്ടർമാർക്ക് പണം നൽകിയ വോട്ട് വാങ്ങാനാണ് അവർ ശ്രമിക്കുന്നത്. അഴിമതിയിലൂടെ കോൺഗ്രസ് വൻ സമ്പാദ്യം ഉണ്ടാക്കിയിട്ടുണ്ട്. ഈ പണം ജനങ്ങൾക്ക് വാങ്ങാം. പക്ഷേ വോട്ട് ബി.ആർ.എസിന് നൽകണമെന്നും കെ.ടി.ആർ പറഞ്ഞു.

ധനകാര്യമന്ത്രി ഹരീഷ് റാവുവും കോൺഗ്രസിനെതിരെ രംഗത്തെത്തി. ആറു വാഗ്ദാനങ്ങൾ അവർ നടപ്പാക്കില്ല, പക്ഷേ എല്ലാ ആറു മാസവും മുഖ്യമന്ത്രി മാറിവരുമെന്ന് ഉറപ്പാണെന്ന് ഹരീഷ് റാവു പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രണ്ടാമത്തെ ഹൈക്കമാൻഡ് ആയി ബംഗളൂരു മാറുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story