Quantcast

തമിഴ്നാട് ബി.ജെ.പി നേതാവ് ലാ ഗണേശന്‍ മണിപ്പൂര്‍ ഗവര്‍ണര്‍

ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ് ഗവര്‍ണര്‍ പദവിയെന്ന് ഗണേശന്‍ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    22 Aug 2021 9:46 AM GMT

തമിഴ്നാട് ബി.ജെ.പി നേതാവ് ലാ ഗണേശന്‍ മണിപ്പൂര്‍ ഗവര്‍ണര്‍
X

മുതിര്‍ന്ന തമിഴ്‌നാട് ബി.ജെ.പി നേതാവ് ലാ ഗണേശനെ മണിപ്പൂര്‍ ഗവര്‍ണറായി നിയമിച്ചു. നജ്മ ഹെപ്തുള്ള സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഗണേശന്റെ നിയമനം.

ഓഫീസിലെത്തി ഉത്തരവാദിത്തം ഏറ്റെടുക്കുന്നതു മുതല്‍ മണിപ്പൂര്‍ ഗവര്‍ണറായി ഗണേശനെ ഔദ്യോഗികഗമായി നിയമിക്കുമെന്ന് രാഷ്ട്രപതിഭവന്‍ അറിയിച്ചു. മുന്‍ ഗവര്‍ണറും ബി.ജെ.പി നേതാവുമായിരുന്ന നെജ്മ ഹെപ്തുള്ള ആഗ്റ്റ് പത്തിനാണ് സ്ഥാനമൊഴിഞ്ഞത്. പുതിയ ഗവര്‍ണറെ നിയമിക്കപ്പെടും വരെ സിക്കം ഗവര്‍ണര്‍ ഗംഗ പ്രസാദിന് മണിപ്പൂരിന്റെ അധിക ചുമതല നല്‍കുകയായിരുന്നു.

പുതിയ ചുമതലയില്‍ സന്തോഷവാനാണെന്ന് മുന്‍ രാജ്യസഭ അംഗമായിരുന്ന ഗണേശന്‍ അറിയിച്ചു. ഇതുവരെയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ് ഗവര്‍ണര്‍ പദവി. താന്‍ ഒറ്റക്കല്ല, കൂടെ പാര്‍ട്ടി ഒന്നിച്ചുണ്ട്. എല്ലാവരും ചേര്‍ന്ന് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമെന്നും ഗണേശന്‍ പറഞ്ഞു.

ലാ ഗണേശന് അഭിനന്ദനവുമായി തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിതും മുഖ്യമന്ത്രി എം.കെ സ്റ്റാലിനും രംഗത്തെത്തിയുന്നു. ദീര്‍ഘ കാലത്തെ രാഷ്ട്രീയ അനുഭവജ്ഞാനമുണ്ട് ഗണേശനെന്നും എം.കെ സ്റ്റാലിന്‍ പറഞ്ഞു.

TAGS :

Next Story