Quantcast

'രാഹുൽ ഗാന്ധി ദേശവിരുദ്ധ ശക്തികൾക്കൊപ്പം'; ഖർഗെക്ക് കത്തയച്ച് ജെ.പി നദ്ദ

രാഹുൽ ദേശവിരുദ്ധ ശക്തികൾക്കൊപ്പം നിൽക്കുന്നുവെന്നാണു കത്തിൽ നദ്ദയുടെ ആരോപണം.

MediaOne Logo

Web Desk

  • Updated:

    2024-09-19 08:33:54.0

Published:

19 Sep 2024 8:32 AM GMT

JP Nadda
X

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിക്കെതിരായ ബിജെപി നേതാക്കളുടെ ഭീഷണി പ്രസ്താവനകള്‍ക്കെതിരെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാജുൻ ഖർഗെ പ്രധാനമന്ത്രിക്കയച്ച കത്തിന് മറുപടിയുമായി ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി നദ്ദ .

രാഹുൽ ദേശവിരുദ്ധ ശക്തികൾക്കൊപ്പം നിൽക്കുന്നുവെന്നാണു കത്തിൽ നദ്ദയുടെ ആരോപണം. മോദിയെ, രാഹുൽ അധിക്ഷേപിക്കുന്ന കാര്യത്തിൽ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും നദ്ദ കത്തിൽ ചോദിക്കുന്നു.

രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയുമുള്ള ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങളില്‍ അതൃപ്തി അറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഖർഗെക്ക് കത്തെഴുതി ബിജെപി ദേശീയ അധ്യക്ഷൻ രംഗത്ത് എത്തിയത്.

‘‘നിങ്ങൾ പ്രധാനമന്ത്രിക്ക് അയച്ച കത്ത് വായിച്ചപ്പോൾ, നിങ്ങൾ പറഞ്ഞ കാര്യങ്ങൾ യാഥാർഥ്യത്തിൽ നിന്ന് വളരെ അകലെയാണെന്ന് എനിക്ക് തോന്നി. കത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ കൊള്ളരുതായ്മകൾ നിങ്ങൾ മറന്നതോ അല്ലെങ്കിൽ മനപൂർവം അവഗണിച്ചതോ ആണെന്ന് തോന്നുന്നു, അതിനാൽ ആ കാര്യങ്ങൾ വിശദമായി നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നി. രാജ്യത്തെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാർട്ടി അതിന്റെ പ്രശസ്തനായ രാജകുമാരന്റെ സമ്മർദത്തിന് വഴങ്ങി ഇപ്പോൾ കോപ്പി പേസ്റ്റ് പാർട്ടിയായി മാറിയതിൽ ഖേദമുണ്ട്’’ – നദ്ദ കത്തിൽ ആരോപിക്കുന്നു.

അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ രാഹുല്‍ഗാന്ധി നടത്തിയ വിമര്‍ശനത്തിനെതിരെ ബിജെപി ആക്രമണം കടുപ്പിച്ചിരുന്നു. പ്രതിപക്ഷ നിരയിലെ നമ്പര്‍ വണ്‍ ഭീകരനാണ് രാഹുല്‍ഗാന്ധിയെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി രവനീത് സിങ് ബിട്ടു അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ മോശം പദപ്രയോഗം നടത്തുന്ന ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രിക്ക് കത്തയച്ചത്.

TAGS :

Next Story