ലഖിംപൂർ കർഷക കൊലപാതകം; കോൺഗ്രസ് മൗനവ്രത പ്രക്ഷോഭം നടത്തും
തിങ്കളാഴ്ച രാവിലെ പത്തു മുതൽ ഒരു മണി വരെ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവനുകൾക്കു മുമ്പിലോ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുമ്പിലോ കോൺഗ്രസ് പ്രദേശ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് പ്രക്ഷോഭം നടത്തുക
ലഖിംപൂർ കർഷക കൊലപാതകത്തിൽ പ്രതിയായ ആശിഷ് മിശ്രക്ക് പിന്തുണ നൽകുന്ന പിതാവായ കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മൗനവ്രത പ്രക്ഷോഭം നടത്തും. തിങ്കളാഴ്ച രാവിലെ പത്തു മുതൽ ഒരു മണി വരെ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവനുകൾക്കു മുമ്പിലോ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുമ്പിലോ കോൺഗ്രസ് പ്രദേശ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് മൗനവ്രത പ്രക്ഷോഭം നടത്തുക. മുതിർന്ന നേതാക്കളും എം.പിമാരും എം.എൽ.എമാരും പാർട്ടി ഭാരവാഹികളും മൗനവ്രതത്തിൽ പങ്കുചേരുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി അറിയിച്ചു.
അതിനിടെ, ലഖിംപൂർകേസിൽ കുറ്റാരോപിതനായ ആശിഷ് മിശ്രയെ ചോദ്യംചെയ്യുന്നത് പത്താം മണിക്കൂറിലേക്ക് നീണ്ടിരിക്കുകയാണ്. ലഖിംപൂർഖേരിയിൽ കർഷകപ്രതിഷേധത്തിലേക്ക് വാഹനമിടിച്ചു കയറ്റി കർഷകരടക്കം ഒമ്പതുപേർ കൊല്ലപ്പെട്ട സംഭവത്തിലാണ് നടപടി. കൊലപാതകം ഉൾപ്പെടെ എട്ട് വകുപ്പുകൾ ചേർത്താണ് ആശിഷ് മിശ്രക്കെതിരെ കേസെടുത്തിരിക്കുന്നത്.
Adjust Story Font
16