Quantcast

ലഖിംപൂർ ഖേരി; സുപ്രീം കോടതിയുടെ വാദം കേൾക്കൽ ഇന്നും തുടരും

കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത് ആർക്കൊക്കെ എതിരെ, ആരെയെങ്കിലും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തോ എന്നീ വിവരങ്ങളാണ് കോടതി ചോദിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-10-08 01:18:00.0

Published:

8 Oct 2021 1:16 AM GMT

ലഖിംപൂർ ഖേരി; സുപ്രീം കോടതിയുടെ വാദം കേൾക്കൽ ഇന്നും തുടരും
X

ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കൽ ഇന്നും തുടരും. കേസിന്‍റെ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി ഇന്നലെ യുപി സർക്കാറിന് നിർദേശം നൽകിയിരുന്നു.

കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത് ആർക്കൊക്കെ എതിരെ, ആരെയെങ്കിലും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തോ എന്നീ വിവരങ്ങളാണ് കോടതി ചോദിച്ചത്. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

കർഷക കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടയിലാണ് സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി നിർണായക ഇടപെടൽ നടത്തിയത്.

TAGS :

Next Story