ലഖിംപൂര്‍ കൊലപാതകക്കേസിന്‍റെ അന്വേഷണ മേൽനോട്ടചുമതല ജസ്റ്റിസ് രാകേഷ് ജയിന്
യുപിയിലെ ലഖിംപൂരിൽ കർഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണ മേൽനോട്ടചുമതല ഹൈക്കോടതി മുൻ ജഡ്ജിക്ക്
യുപിയിലെ ലഖിംപൂരിൽ കർഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണ മേൽനോട്ടചുമതല ഹൈക്കോടതി മുൻ ജഡ്ജിക്ക്. പഞ്ചാബ്, ഹരിയാന ഹൈക്കോടതി മുൻ ജഡ്ജി രാകേഷ് കുമാര്‍ ജെയിനിനാണ് ചുമതല. മൂന്ന് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ ചേർത്ത് അന്വേഷണസംഘം സുപ്രിം കോടതി വിപുലീകരിച്ചു.
Lakhimpur Kheri case: Supreme Court appoints Rakesh Kumar Jain, former judge of the Punjab and Haryana High Court to monitor the investigation to ensure transparency, fairness, and absolute impartiality.
— ANI UP (@ANINewsUP) November 17, 2021
ഒക്ടോബര്‍ മൂന്ന് ഞായറാഴ്ച വൈകിട്ടായിരുന്നു പ്രതിഷേധ സമരം നടത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ വാഹനം ഓടിച്ചുകയറ്റിയത്. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ സുപ്രിം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ സുപ്രിം കോടതി നേരത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. തെളിവുകള്‍ സംരക്ഷിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു. എല്ലാ പ്രതികള്‍ക്കെതിരെയും നിയമം അതിന്‍റെ വഴിക്കു പോകണമെന്നും എട്ട് പേര്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ അതിന്‍റെ അന്വേഷണത്തിന് വിശ്വാസം പകരാന്‍ സര്‍ക്കാര്‍ പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും ബെഞ്ച് പറഞ്ഞിരുന്നു.
Adjust Story Font
16