ലഖിംപൂര്‍ കര്‍ഷക കൊലപാതകം: ആശിഷ് മിശ്രയെ യു.പി പൊലീസ് ചോദ്യം ചെയ്യും
ഒക്ടോബര്‍ മൂന്നിന് വൈകീട്ട് ആശിഷ് മിശ്രയാണ് കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയതെന്നാണ് ആരോപണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കര്‍ഷകര്‍ പുറത്തുവിട്ടിരുന്നു.
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ആരോപണ വിധേയനായ ആശിഷ് മിശ്രക്ക് യു.പി പൊലീസ് നോട്ടീസ് നല്‍കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനാണ് ആശിഷ് മിശ്ര. ആശിഷ് മിശ്രക്കെതിരെ പൊലീസ് നേരത്തെ നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഒക്ടോബര്‍ മൂന്നിന് വൈകീട്ട് ആശിഷ് മിശ്രയാണ് കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയതെന്നാണ് ആരോപണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കര്‍ഷകര്‍ പുറത്തുവിട്ടിരുന്നു. സംഭവത്തില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.
കേസിലെ മറ്റു രണ്ട് പ്രതികളായ ആശിഷ് പാണ്ഡെ, ലവ് കുഷ് എന്നിവരെ ചോദ്യം ചെയ്‌തെന്നും ഇവരില്‍ നിന്ന് പ്രധാനപ്പെട്ട വിവരങ്ങള്‍ കിട്ടിയതായും ലഖ്‌നൗ റേഞ്ച് ഐ.ജി ലക്ഷ്മി സിങ് പറഞ്ഞു.
സംഘര്‍ഷം നടക്കുമ്പോള്‍ ആശിഷ് മിശ്ര സ്ഥലത്തുണ്ടയിരുന്നുവെന്നും അദ്ദേഹം കര്‍ഷകര്‍ക്കെതിരെ വെടിയുതിര്‍ത്തെന്നും പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ ആശിഷ് മിശ്ര നിഷേധിച്ചു. സംഘര്‍ഷം നടക്കുമ്പോള്‍ താന്‍ ലഖിംപൂരില്‍ ഇല്ലായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം.
Adjust Story Font
16