Quantcast

ലക്ഷദ്വീപ് ലിറ്ററേച്ചർ ഫെസ്റ്റിവെൽ മെയ് ഒന്ന് മുതൽ മൂന്ന് വരെ കവരത്തിയിൽ

ദ്വീപിലെ തനത് ഭാഷയും പാരമ്പര്യ അറിവുകളും ജൈവിക സമ്പന്നതകളും മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവെലിൽ ചർച്ചയാവും

MediaOne Logo

Web Desk

  • Updated:

    2023-04-16 15:40:36.0

Published:

16 April 2023 2:25 PM GMT

Lakshadweep Literary Festival at Kavarathi from 1st to 3rd May
X

കോഴിക്കോട്: ലക്ഷദ്വീപിലെ കലാ-സാഹിത്യ-സാംസ്‌കാരിക മേഖലകളെ അടയാളപ്പെടുത്തുന്ന പ്രഥമ ലക്ഷദ്വീപ് ലിറ്ററേച്ചറൽ ഫെസ്റ്റ്-എൽ.എൽ.എഫ് മെയ് 1,2,3 തിയ്യതികളിൽ കവരത്തിയിൽ വെച്ച് നടക്കും.മുഖ്യധാര സാഹിത്യങ്ങളിലൊന്നും ഇടംനേടാതെ പോയ ദ്വീപിന്റെ പ്രാദേശിക ഭാഷയും അതിൽനിന്നും ഉരുത്തിരിയുന്ന സാഹിത്യവും ലോകത്തിന് മുൻപാകെ തുറന്നുകാണിക്കാനുള്ള ശ്രമത്തിന്റെ ആദ്യ ചുവടുവെപ്പാണ് ലക്ഷദ്വീപ് ലിറ്ററേച്ചറൽ ഫെസ്റ്റിവെൽ. ദ്വീപിലെ തനത് ഭാഷയും പാരമ്പര്യ അറിവുകളും ജൈവിക സമ്പന്നതകളും മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവെലിൽ ചർച്ചയാവും. ദ്വീപ് ജനത നേരിട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയവും സാംസ്‌കാരികവുമായ വെല്ലുവിളികളും ആശങ്കകളും പ്രതീക്ഷകളും ഫെസ്റ്റിവെലിൽ ചർച്ചചെയ്യപ്പെടും. ലക്ഷദ്വീപ് ഫിലിം ഫെസ്റ്റ് ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സിനമ ക്യാമ്പിലും സിനിമ പ്രദർശനങ്ങളിലും ചലച്ചിത്ര മേഖലയിലെ പ്രമുഖർ സംബന്ധിക്കും.

മുൻകാലത്തെ കപ്പലോട്ടകണക്കുകളും കരിക്കുലവും വിശദമായി സംവദിക്കും. കേരളത്തിൽ നിന്നുള്ള എഴുത്തുകാരും വിദഗ്ധരും പങ്കെടുക്കുന്ന സെഷനുകളിൽ ദ്വീപിലെ പ്രമുഖർ പങ്കെടുക്കും.സാഹിത്യശിൽപശാലയും വിവിധ ദ്വീപുകളിൽ നിന്നുള്ള പാരമ്പര്യകലകളുടെ പ്രദർശനവും ദ്വീപിന്റെ തനത് ഭക്ഷണ സംസ്‌കാരത്തിൽ അധിഷ്ടിതമായിട്ടുള്ള ഭക്ഷ്യമേളയും ഫെസ്റ്റിന്റെ ഭാഗമായി നടക്കും.

വിവിധദ്വീപുകളിൽ നിന്നുള്ള അയ്യായിരത്തോളം ആളുകൾ മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവെലിൽ പങ്കെടുക്കുന്നെ് സംഘാടകർ പറയുന്നു. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ, മുൻ എം.പി ഹംദുള്ള സഈദ്, കേരളത്തിൽ നിന്നുള്ള എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തരുമായ സക്കറിയ, ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ്, മധുപാൽ, സന്തോഷ് കീഴാറ്റുർ, പ്രകാശ് ബാരെ, മുസഫർ അഹമ്മദ്, അൻവർ അലി തുടങ്ങിയവർ പങ്കെടുക്കും.


പത്മശ്രീ അലി മണിക്ഫാൻ, ഡോ.മുല്ലക്കോയ, ചാളകാട് ബിത്ര, എൻ കാസ്മിക്കോയ, ഇസ്മത്ത് ഹുസൈൻ, ബാഹിർ കെ, അയിഷ സുൽത്താന, റോഷൻ ചെത്ത്ലാത്ത്, സലാഹുദ്ധീൻ പീച്ചിയത്ത് തുടങ്ങിയ പ്രമുഖരും വിവിധ സെഷനുകളിലായി സംസാരിക്കും.


കവവരത്തിയിൽവെച്ചു നടക്കുന്ന ഫെസ്റ്റിവെലിനെ ലക്ഷദ്വീപിലെ മുഴുവൻ ജനങ്ങളും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കോഴിക്കോടും തിരവനന്തപുരത്തും മറ്റും നടക്കുന്ന രീതിയിൽ തങ്ങളുടെ നാട്ടിലും ഒരു ലിറ്ററേച്ചറൽ ഫെസ്റ്റ് നടക്കുന്നതിന്റെ ആവേശത്തിലാണ് ലക്ഷദ്വീപിലെ സാംസ്‌കാരിക പ്രവർത്തകർ. കഴിഞ്ഞ പത്തുവർഷമായി ദ്വീപിന്റെ സാഹിത്യമേഖലയിൽ പ്രവർത്തിക്കുന്ന ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘമാണ് ഫെസ്റ്റിവെലിന്റെ മുഖ്യ സംഘാടകർ. ദ്വീപിലെ ആദ്യത്തെ ഓൺലൈൻ വാർത്താ പോർട്ടലായ ദ്വീപ് ഡയറിയും ലക്ഷദ്വീപ് യൂടുബ് ചാനലും സാഹിത്യ പ്രവർത്തക സംഘത്തിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. കാലങ്ങളായി പലരീതിയിൽ പിന്തള്ളപ്പെട്ട സമൂഹത്തിന് ഉയിർത്തെഴുന്നേൽക്കാനുള്ള അവസരമാണ് ലക്ഷദ്വീപ് ലിറ്ററേച്ചറൽ ഫെസ്റ്റിവെലെന്ന് ഫെസ്റ്റിവെൽ ഡയറക്ടർ ഇസ്മത്ത് ഹുസൈൻ, കോഡിനേറ്റർ റിഹാൻ റാഷിദ് എന്നിവർ പറഞ്ഞു.



TAGS :

Next Story