Quantcast

ലക്ഷദ്വീപിലെ സ്കൂള്‍ അവധിദിനം മാറ്റണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം? തന്നോടും ആലോചിച്ചില്ലെന്ന് എംപി

മാറ്റത്തിനെതിരെ രക്ഷിതാക്കള്‍ക്കൊപ്പം എംപി മുഹമ്മദ് ഫൈസലും രംഗത്തെത്തിയിരിക്കുകയാണ്.

MediaOne Logo

Web Desk

  • Published:

    23 Dec 2021 3:40 PM GMT

ലക്ഷദ്വീപിലെ സ്കൂള്‍ അവധിദിനം മാറ്റണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം? തന്നോടും ആലോചിച്ചില്ലെന്ന് എംപി
X

ലക്ഷദ്വീപിലെ സ്കൂളുകളിലെ വാരാന്ത്യ അവധിദിനം മാറ്റി അഡ്മിനിസ്ട്രേഷൻ ഉത്തരവിറക്കിയത് വിവാദത്തില്‍. വെള്ളിയാഴ്ചത്തെ അവധി ഞായറാഴ്ചയാക്കിയാണ് പുതിയ പരിഷ്കാരം. മാറ്റത്തിനെതിരെ രക്ഷിതാക്കള്‍ക്കൊപ്പം എംപി മുഹമ്മദ് ഫൈസലും രംഗത്തെത്തിയിരിക്കുകയാണ്.

സ്കൂള്‍ അധികൃതരുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് തീരുമാനമെടുത്തതെന്ന് എംപി പറയുന്നു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ജില്ലാ പഞ്ചായത്തിന് കീഴിയില്‍ പ്രത്യേക കമ്മിറ്റിയുണ്ട്. അവരോടും കൂടിയാലോചിച്ചില്ല. എംപിയായ തന്നെയും ഈ മാറ്റം അറിയിച്ചില്ലെന്ന് എംപി പറയുന്നു. ആരാണ് തീരുമാനമെടുത്തത്, എന്തിനുവേണ്ടി എന്നതാണ് ഉയരുന്ന ചോദ്യമെന്നും എംപി വ്യക്തമാക്കി. ഇതിനു മുന്‍പുണ്ടായിരുന്ന 36 അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും ഇത്തരമൊരു മാറ്റം വേണമെന്ന് തോന്നിയിട്ടില്ല. ജനങ്ങളുടെ സമ്മതമില്ലാതെയാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നതെന്നും എംപി ചൂണ്ടിക്കാട്ടി.

ദ്വീപില്‍ അധ്യാപകരുടെ കുറവുണ്ട്. 100 പേരെയെങ്കിലും നിയമിക്കേണ്ടതുണ്ട്. അത്തരം നിയമനങ്ങളൊന്നും നടത്താന്‍ അഡ്മിനിസ്ട്രേറ്റര്‍ ശ്രദ്ധിക്കുന്നില്ല. പകരം അനാവശ്യമായ മാറ്റങ്ങളാണ് ദ്വീപില്‍ വരുത്തുന്നതെന്നും എംപി കുറ്റപ്പെടുത്തി.

പുതിയ ഉത്തരവ് പ്രകാരം രണ്ടാം ശനിയും ഞായറാഴ്ചയുമായിരിക്കും ഇനി അവധി ദിനങ്ങള്‍. 12.30 മുതല്‍ 1.30 വരെയാണ് സ്കൂളിലെ ഉച്ചഭക്ഷണ സമയം. വെള്ളിയാഴ്ച പള്ളിയില്‍ പോയി മടങ്ങിവരാന്‍ ഈ സമയം മതിയാവില്ല എന്നാണ് രക്ഷിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.

This is an unilateral and unpopular decision to declare Friday as no more holiday for school in Lakshadweep...

Posted by Mohammed Faizal Padippura on Wednesday, December 22, 2021

TAGS :

Next Story