ഷിരാഡി ഘട്ട് ഹൈവേയിൽ വീണ്ടും മണ്ണിടിഞ്ഞു; വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
കണ്ടെയ്നർ ട്രക്കിൻ്റെ ഡ്രൈവർ വാഹനത്തിൽ കുടുങ്ങി കിടക്കുന്നതായി സൂചന
മംഗളൂരു: കർണാടകയിലെ ബംഗളൂരു- മംഗളൂരു റൂട്ടിലെ ഷിരാഡി ഘട്ട് ഹൈവേയിൽ വീണ്ടും മണ്ണിടിഞ്ഞു. നിരവധി വാഹനങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതേ സ്ഥലത്ത് ചൊവ്വാഴ്ചയും മണ്ണിടിച്ചിലുണ്ടായിരുന്നു. കണ്ടെയ്നർ ട്രക്കിൻ്റെ ഡ്രൈവർ വാഹനത്തിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് ദേശീയപാത 75 ൽ ബെംഗളൂരു-മംഗളൂരു റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാതയുടെ ഇരുവശങ്ങളിലും കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.
Next Story
Adjust Story Font
16