നർവാള്‍ ഇരട്ട സ്ഫോടനത്തില്‍ ലഷ്‌കർ ത്വയ്യിബ ഭീകരൻ അറസ്റ്റിൽ
റിയാസി സ്വദേശി ആരിഫാണ് അറസ്റ്റിലായത്
ജമ്മു കശ്മീര്‍: കാശ്മീർ നർവാളിലെ ഇരട്ട സ്ഫോടനത്തില്‍ ലഷ്‌കർ ത്വയ്യിബ ഭീകരൻ അറസ്റ്റിൽ. റിയാസി സ്വദേശി ആരിഫാണ് അറസ്റ്റിലായത്. പെർഫ്യൂം ബോട്ടിലിനുള്ളിൽ നിറച്ച ഐ.ഇ.ഡി ഇയാളുടെ കൈയ്യിൽ നിന്നും കണ്ടെത്തി. ഇന്നാണ് ഇയാളെ ജമ്മുകശ്മീർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജനുവരി 21 നാണ് നർവാളിൽ ഇരട്ട സ്‌ഫോടനമുണ്ടായത്. ഒമ്പത് ആളുകൾക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിരുന്നു.
റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി വലിയ സുരക്ഷയൊരുക്കിയതിന് പിന്നാലെയാണ് സ്‌ഫോടനമുണ്ടായത് എന്നത്‌കൊണ്ട് തന്നെ വലിയതോതിൽ ശ്രദ്ധേയമാവുകയും വിമർശനവിധേയമാവുകയും ചെയ്തിരുന്നു. സംഭവം നടന്ന് 11 ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ പിടിച്ചത്.
ലഷ്‌കർ ത്വയ്യിബ ഭീകരനായ ആരിഫ് ഒരു സർക്കാർ ഉദ്യേഗസ്ഥനാണെന്നും പെലീസ് പറഞ്ഞു. ഡ്രോൺ ഉപയോഗിച്ചാണ് ഇയൾ ഐ.ഇ.ഡി ബ്ലാസ്റ്റ് നടത്തിയത്. കൂടുതൽ സഹായം ഇയാൾക്ക് ലഭിച്ചിട്ടുണ്ടെന്നണ് പൊലീസ് നൽകുന്ന വിവരം. പിടിയിലാകുന്നതിന് മുമ്പ് തന്നെ ഇയാളുടെ മൊബൈൽ ഫോണും വസ്ത്രങ്ങളുമെല്ലാം കത്തിച്ചിരുന്നുവെന്നും പെലീസ് പറയുന്നു.
Adjust Story Font
16