പുടിനെ വധിക്കാൻ ശ്രമം, മനോബാലയുടെ വിയോഗം... ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്ങുകൾ
ചൊവ്വാഴ്ച രാത്രിയോടെയാണ് ക്രെംലിനിടെ പുടിന്റെ ഔദ്യോഗിക വസതിക്ക് നേരെ ഡ്രോൺ ആക്രമണം നടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു
അധിക്ഷേപം കേൾക്കാനല്ല വന്നത്; പ്രതികരിച്ച് നവീനുൽ ഹഖ് #ViratKohli
കഴിഞ്ഞ ദിവസം ബാംഗ്ലൂർ ലഖ്‌നൗ മത്സരത്തിന് ശേഷം നടന്ന നാടകീയ സംഭവങ്ങൾ സൃഷ്ടിച്ച അലയൊലികൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ബാംഗ്ലൂർ താരം വിരാട് കോഹ്ലിയും ലഖ്‌നൗ മെന്റർ ഗൗതംഗംഭീറും തമ്മിൽ നടന്ന വാക്കേറ്റം ഏറെ നേരം മൈതാനത്തെ ചൂടുപിടിപ്പിച്ചു. എന്നാൽ കളിയിൽ അഫ്ഗാൻ താരം നവീനുൽ ഹഖും കോഹ്ലിയും തമ്മിൽ നടന്ന വാക്കേറ്റം ഇനിയും അവസാനിച്ചിട്ടില്ല. മത്സരത്തിന്റെ 17ാം ഓവറിൽ ഇരുവർക്കുമിടയിൽ ആരംഭിച്ച സംഘർഷം കളിക്ക് ശേഷവും തുടർന്നു. താരങ്ങൾ ഹസ്തദാനം നടത്തുന്നതിനിടെ കോഹ്ലി നവീനോട് എന്തോ പറയുന്നത് കാണാമായിരുന്നു. ഇത് താരത്തെ വല്ലാതെ ചൊടിപ്പിച്ചു. കോഹ്ലിയോട് നവീൻ കയർക്കുന്നത് കണ്ട സഹതാരങ്ങൾ താരത്തെ പിടിച്ചു മാറ്റി.
മത്സരശേഷം നവീൻ ഇസ്റ്റഗ്രാമിലിട്ടൊരു സ്‌റ്റോറിയാണിപ്പോൾ ഇരുടീമുകളുടേയും ആരാധകർക്കിടയിലെ ചർച്ചാ വിഷയം. ''നിങ്ങൾ എന്താണോ അർഹിക്കുന്നത് അത് നിങ്ങൾക്ക് ലഭിക്കുമെന്നാണ്'' നവീൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് മാച്ച് ഫീയുടെ 50 ശതമാനം നവീന് പിഴ ലഭിച്ചിരുന്നു.
മനോബാല അന്തരിച്ചു "RIP Sir"
പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയില്‍ വച്ചാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
'അവസാന സീസണ്‍ എങ്ങനെ ആസ്വദിക്കുന്നു'? ധോണിയുടെ രസകരമായ മറുപടി #MSDhoni𓃵
നിങ്ങളുടെ അവസാന സീസൺ എങ്ങനെ ആസ്വദിക്കുന്നു എന്നായിരുന്നു മോറിസന്റെ ചോദ്യം. അതിന് ധോണി ചിരിച്ച് കൊണ്ട് ഇങ്ങനെ മറുപടി പറഞ്ഞു. ''ഇത് എന്റെ അവസാന സീസണാണ് എന്ന് തീരുമാനിച്ചത് നിങ്ങളാണ് ഞാനല്ല..'' ധോണിയുടെ മറുപടിക്ക് പിന്നാലെ ധോണി 2024 ലും കളിക്കളത്തിലുണ്ടാവുമെന്ന് മോറിസൺ ആരാധകരോട് പറഞ്ഞു. ഹര്‍ഷാരവത്തോടെയാണ് ധോണിയുടെ മറുപടിയെ ആരാധകര്‍ സ്വീകരിച്ചത്. ധോണിയുടെ വാക്കുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മനോബാലക്ക് യാത്രാമൊഴി #RIPManobala
മനോബാലയുടെ പെട്ടെന്നുള്ള വിയോഗം തമിഴ് സിനിമാലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഹാസ്യനടനും ക്യാരക്ടർ ആർട്ടിസ്റ്റുമായ മനോബാല 'കൊണ്ട്രാല്‍ പാവം', ഗോസ്റ്റി എന്നീ സിനിമകളിലാണ് ഒടുവില്‍ അഭിനയിച്ചത്. പ്രശസ്ത സംവിധായകന്‍ ഭാരതിരാജയുടെ അസിസ്റ്റന്‍റായിട്ടാണ് മനോബാല സിനിമയിലെത്തുന്നത്. ഹിറ്റ് സിനിമകളായ പിള്ളൈ നില,ഊര്‍ക്കാവലന്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കോമഡി റോളുകളിലൂടെയാണ് മനോബാല കൂടുതല്‍ ശ്രദ്ധ നേടിയത്. പിതാമഗന്‍, ഐസ്, ചന്ദ്രമുഖി, യാരടി നീ മോഹിനി, തമിഴ് പടം, അലക്സ് പാണ്ഡ്യന്‍, അരണ്‍മനൈ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ചിരി പടര്‍ത്തി. എഴുനൂറോളം ചിത്രങ്ങളില്‍ മനോബാല വേഷമിട്ടിട്ടുണ്ട്.
കോൺഗ്രസിനെ വിമർശിച്ച് മോദി #KarnatakaElections2023
കർണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് തീവ്രവാദത്തിന്റെ ബുദ്ധികേന്ദ്രങ്ങളെ സംരക്ഷിക്കുകയാണെന്ന് മോദി ആരോപിച്ചു.
''കർണാടകയിൽ അസ്ഥിരതയുണ്ടായാൽ നിങ്ങളുടെ ഭാവിയും അസ്ഥിരമാവും. കോൺഗ്രസാണ് കർണാടകയിലെ സമാധാനത്തിന്റെ ശത്രു. അവർ വികസനത്തിന്റെയും ശത്രുക്കളാണ്. കോൺഗ്രസ് പ്രീണനത്തിന്റെ ഭാഗമായി തീവ്രവാദത്തിന്റെ ബുദ്ധികേന്ദ്രങ്ങളെ സംരക്ഷിക്കുകയാണ്''- ദക്ഷിണ കന്നഡയിലെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു.
ഔദ്യോഗിക വസതിക്ക് നേരെ ഡ്രോൺ ആക്രമണം #Kremlin
റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിന് നേരെ യുക്രൈൻ നടത്തിയ വധശ്രമം തകർത്തെന്ന് റഷ്യ. ചൊവ്വാഴ്ച രാത്രിയോടെയാണ് ക്രെംലിനിടെ പുടിന്റെ ഔദ്യോഗിക വസതിക്ക് നേരെ ഡ്രോൺ ആക്രമണം നടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഇതിന് പിന്നിൽ യുക്രൈനാണെന്നുമാണ് റഷ്യ ആരോപിക്കുന്നത്. ആക്രമണത്തെ തീവ്രവാദ പ്രവർത്തനമായാണ് കണക്കാക്കുന്നതെന്ന് റഷ്യൻ അധികൃതർ പറഞ്ഞു. രണ്ട് ഡ്രോണുകളും തകർത്തെന്നും പ്രസിഡന്റ് സുരക്ഷിതനാണെന്നും റഷ്യ അറിയിച്ചു. ഔദ്യോഗിക വസതിക്കും കേടുപാടുകളൊന്നും ഉണ്ടായിട്ടില്ല.
പുടിനെ വധിക്കാനുള്ള യുക്രൈൻ ശ്രമം? #Kiev
രണ്ട് ഡ്രോണുകളും തകർത്തെന്നും പ്രസിഡന്റ് സുരക്ഷിതനാണെന്നും റഷ്യ അറിയിച്ചു. ഔദ്യോഗിക വസതിക്കും കേടുപാടുകളൊന്നും ഉണ്ടായിട്ടില്ല.
ആക്രമണം നടക്കുമ്പോൾ പുടിൻ ക്രെംലിനിലെ വസതിയിൽ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് ദിമിത്ര പെസ്‌കോവ് പറഞ്ഞു. പ്രസിഡന്റ് ഇപ്പോൾ മോസ്‌കോ മേഖലയിലെ നോവോ-ഒഗാൽയോവോയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിലാണെന്നും പെസ്‌കോവ് പറഞ്ഞു.
മെയ് ഒമ്പതിന് റഷ്യ വിക്ടറി ഡെ ആയി ആഘോഷിക്കുന്ന ദിവസമാണ്. ജർമനിക്കെതിരെ സോവിയറ്റ് യൂണിയൻ വിജയം നേടിയതിന്റെ ഓർമ പുതുക്കുന്ന ദിവസമാണ് വിക്ടറി ഡെ. വിദേശ നേതാക്കൾ അടക്കം പങ്കെടുക്കാനിരിക്കെ ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്ന് റഷ്യ ആരോപിച്ചു.
Adjust Story Font
16