പവൻ കല്യാണിന്റെ വരാഹിയാത്ര, മെസ്സിക്ക് പിന്നാലെ എംബാപ്പെ... അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്ങുകൾ
എംബാപ്പെയെ റിലീസ് ചെയ്യുകയാണെങ്കിൽ താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് മുന്നിലുണ്ടാകും
തെലങ്കാനയില്‍ വരാഹിയാത്ര #VarahiYatraBeginsTomorrow
തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ജന സേന പാര്‍ട്ടി( ജെഎസ്‍പി). ഇതിനു മുന്നോടിയായി 26 മണ്ഡലങ്ങളിലേക്ക് നേതാക്കളെ ചുമതലപ്പെടുത്തി. തെലങ്കാനയിൽ നിന്നുള്ള ജെഎസ്പി നേതാക്കളുമായി ജെ.എസ്.പി അധ്യക്ഷനും നടനും കൂടിയായ പവന്‍ കല്യാണ്‍ കൂടിക്കാഴ്ച നടത്തുകയും നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറാവാൻ നിർദേശിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പിനൊരുങ്ങി ജെഎസ്‍പി #KaunThaRavana
തെലങ്കാന പ്രസ്ഥാനത്തിന്‍റെ സ്വപ്നങ്ങള്‍ നിറവേറ്റാൻ ജെഎസ്പി പ്രവർത്തിക്കുമെന്ന് പവൻ കല്യാൺ പറഞ്ഞു.1,300 രക്തസാക്ഷികളാണ് തെലങ്കാനയ്ക്കുവേണ്ടി ജീവൻ ബലിയർപ്പിച്ചതെന്നും പ്രത്യേക സംസ്ഥാനം നേടിയെടുത്തെങ്കിലും അവരുടെ പ്രതീക്ഷകൾ സഫലമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്രയധികം പുതുമുഖങ്ങൾക്ക് ഒരു പാർട്ടിയും അവസരം നൽകിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം മണ്ഡലം ഭാരവാഹികളോട് അവസരം പ്രയോജനപ്പെടുത്താൻ ആവശ്യപ്പെട്ടു.തെലങ്കാനയിൽ തന്‍റെ പ്രത്യേക പ്രചാരണ വാഹനമായ 'വരാഹി'യിൽ ഉടൻ പ്രചാരണം നടത്തുമെന്ന് പവൻ കല്യാൺ ജെഎസ്പി നേതാക്കളോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചരണത്തിനും മറ്റുമായി ഇറക്കിയ വാഹനമാണ് വരാഹി. സൈനിക വാഹനങ്ങളോട് കിടപിടിക്കുന്ന അത്യാഡംബര ട്രക്കാണ് വരാഹി. വാഹനത്തിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ഡിസംബറില്‍ താരം തന്നെ പുറത്തുവിട്ടിരുന്നു.
#VarahiYatraBeginsTomorrow started trending officially in India at 3rd spot ✊🔥 pic.twitter.com/PKweimozMU
— Trend PSPK (@TrendPSPK) June 13, 2023
മെസിയ്ക്ക് പിറകെ എംബാപ്പെയും ടീം വിടുന്നു #Mbappe
സൂപ്പർ താരം ലയണൽ മെസിയ്ക്ക് പിറകെ കിലിയൻ എംബാപ്പെയെ പിടിച്ചുനിർത്താനുള്ള പാരിസ് സെൻറ് ജെർമെയ്ൻ ശ്രമം വിജയിക്കുന്നില്ല. ഇക്കാര്യം വ്യക്തമാക്കി താരം തന്നെ രംഗത്ത് വന്നിരിക്കുകയാണ്. 'പി.എസ്.ജിയുമായി കരാർ പുതുക്കുന്നത് സംബന്ധിച്ച് ഞാൻ ചർച്ചകളൊന്നും നടത്തിയിട്ടില്ലെ'ന്നാണ് താരം വാർത്താഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞതെന്ന് ഫാബ്രിസിയോ റൊമാനോ ട്വിറ്ററിൽ കുറിച്ചു. 2024ന് അപ്പുറം കരാർ നീട്ടേണ്ടെന്ന തന്റെ തീരുമാനം 2022 ജൂലൈയിൽ തന്നെ ക്ലബ് ബോർഡിനെ അറിയിച്ചിരുന്നുവെന്നും അക്കാര്യം വീണ്ടും കത്തിലൂടെ ഓർമിപ്പിക്കുകയായിരുന്നുവെന്നും താരം പറഞ്ഞതായി ട്വീറ്റിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം വ്യക്തമാക്കി താരം കത്ത് നൽകിയതെന്ന് ബെൻ ജേക്കബ്‌സ് ട്വീറ്റ് ചെയ്തു.
🚨 Kylian Mbappé has informed PSG of his decision: he’ll NOT trigger the option to extend current contract until 2025, it means that deal would expire next June 2024 — as L’Équipé called.PSG position: NO plan to lose Kylian for free.Sign new deal now or he could be sold. pic.twitter.com/fDpSKOmxsf
— Fabrizio Romano (@FabrizioRomano) June 12, 2023
എംബാപ്പയെ സ്വന്തമാക്കാൻ മാഡ്രിഡ് Madrid
താരത്തെ ഫ്രീ ഏജന്റാക്കി വിടുന്നത് ക്ലബിന് വലിയ നഷ്ടമാകും. ഇതിനാൽ, നിലവിലെ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ താരത്തെ വിൽക്കാനൊരുങ്ങുകയാണ് പി.എസ്.ജി. ഒന്നുകിൽ എംബാപ്പെ കരാർ പുതുക്കണം. അല്ലെങ്കിൽ താരത്തെ വിൽക്കുമെന്ന നിലപാടിലാണ് ക്ലബെന്ന് ലെ ക്വിപ്പ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
എംബാപ്പെയെ റിലീസ് ചെയ്യുകയാണെങ്കിൽ താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് മുന്നിലുണ്ടാകും. താരത്തെ സ്വന്തമാക്കാൻ ഇതിനുമുൻപും രണ്ടു തവണ റയൽ നീക്കംനടത്തിയിരുന്നു. ക്ലബ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരെസ് അറിയപ്പെട്ട എംബാപ്പെ ആരാധകൻ കൂടിയാണ്. കരീം ബെൻസേമ സൗദിയിലേക്ക് കൂടുമാറിയ ഒഴിൽ കൃത്യമായ പകരക്കാരനാകും എംബാപ്പെയന്ന വിലയിരുത്തൽ റയലിനകത്തുണ്ട്.
Kylian Mbappe to Real Madrid. It's just meant to be. pic.twitter.com/OrXcREFTWy
— GOAL (@goal) January 31, 2022
Adjust Story Font
16