രാജ്യദ്രോഹ നിയമം മരവിപ്പിച്ചതിനെതിരെ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു
ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനത്തിനെതിരെയും റിജിജു വിമർശനമുന്നയിച്ചു. ജഡ്ജിമാർ തന്നെ ജഡ്ജിമാരെ നിയമിക്കുന്ന ഒരു സംവിധാനം ലോകത്ത് ഒരിടത്തും ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു.
മുംബൈ: രാജ്യദ്രോഹ നിയമം സുപ്രിംകോടതി മരവിപ്പിച്ചതിനെതിരെ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ജഡ്ജിമാർ സംസാരിക്കേണ്ടത് അവരുടെ വിധികളിലൂടെയാണ്, ഇതിന് പകരം അനാവശ്യ നിരീക്ഷണങ്ങളും പരമാർശങ്ങളും ജഡ്ജിമാർ നടത്തരുതെന്നും മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ കിരൺ റിജിജു പറഞ്ഞു.
രാജ്യദ്രോഹ നിയമത്തിൽ മാറ്റം വരുത്തുന്നതിനെ കുറിച്ച് കേന്ദ്രസർക്കാർ ആലോചിക്കുന്നതിനിടെയാണ് സുപ്രിംകോടതിയുടെ വിധിയുണ്ടായത്. മാറ്റം വരുത്താൻ ആലോചിക്കുന്നുവെന്ന് അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. മുൻ ചീഫ് ജസ്റ്റിസിന്റെ കാലത്താണ് സുപ്രിംകോടതി രാജ്യദ്രോഹ നിയമം റദ്ദാക്കിയത്. ഇനി രാജ്യത്തെ ഒരു പൊലീസ് സ്റ്റേഷനിലും രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കരുതെന്നും കോടതി നിർദേശിച്ചിരുന്നു.
ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനത്തിനെതിരെയും റിജിജു വിമർശനമുന്നയിച്ചു. ജഡ്ജിമാർ തന്നെ ജഡ്ജിമാരെ നിയമിക്കുന്ന ഒരു സംവിധാനം ലോകത്ത് ഒരിടത്തും ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. 100 ശതമാനം കുറ്റമറ്റ രീതിയിലുള്ള ഒരു സംവിധാനവുമില്ല. എങ്കിലും കൂടുതൽ മെച്ചപ്പെട്ട ഒരു സിസ്റ്റം കൊണ്ടുവരാൻ നാം പരിശ്രമിക്കേണ്ടതുണ്ട്. 2015ൽ പാർലമെന്റ് ദേശീയ ജൂഡീഷ്യൽ കമ്മീഷൻ ആക്ട് പാസാക്കിയെങ്കിലും സുപ്രിംകോടതി അത് റദ്ദാക്കുകയായിരുന്നു. ഏത് സംവിധാനമാണ് കൂടുതൽ നല്ലതെന്ന് അവർ തന്നെ പറയട്ടെ എന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16