Quantcast

യുപി ജനസംഖ്യാ നിയന്ത്രണ നിയമത്തിൽ എതിർപ്പുമായി നിതീഷ് കുമാർ

ഏക സിവിൽ കോഡ് നീക്കങ്ങളെയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എതിർത്തു

MediaOne Logo

Web Desk

  • Published:

    12 July 2021 2:55 PM GMT

യുപി ജനസംഖ്യാ നിയന്ത്രണ നിയമത്തിൽ എതിർപ്പുമായി നിതീഷ് കുമാർ
X

ഉത്തർപ്രദേശ് സർക്കാരിന്റെ ജനസംഖ്യാ നിയന്ത്രണ നിയമത്തിൽ എതിർപ്പുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പേരെടുത്തു പരാമർശിക്കാതെയാണ് നിതീഷ് വിയോജിപ്പ് പ്രകടിപ്പിച്ചത്. ഏക സിവിൽ കോഡ് നീക്കങ്ങളെയും നിതീഷ് എതിർത്തിട്ടുണ്ട്.

വാരാന്ത്യ പരിപാടിയായ ജനതാ ദർബാറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നിതീഷ് കുമാർ. ജനസംഖ്യാ വർധനയ്ക്ക് നിയമനിർമാണമൊരു പരിഹാരമല്ലെന്ന് നിതീഷ് കുമാർ വ്യക്തമാക്കി. ജനസംഖ്യാ നിയന്ത്രണം, ഏക സിവിൽ കോഡ് നീക്കങ്ങൾ സജീവമാക്കുന്ന ബിജെപി ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ സഖ്യകക്ഷികളാണെന്നതും ശ്രദ്ധേയമാണ്.

ജനനനിരക്ക് കുറയ്ക്കാനുള്ള ബിഹാർ മോഡൽ നടപ്പാക്കണം. പെൺകുട്ടികൾക്കിടയിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക വഴി പ്രത്യുൽപാദന നിരക്ക് പറ്റെ കുറഞ്ഞിട്ടുണ്ട്. ബിഹാർ സർക്കാർ പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഏർപ്പെടുത്തുമ്പോൾ രണ്ട് ശതമാനമായിരുന്നു പ്രത്യുൽപാദന നിരക്ക്. അതിപ്പോൾ 1.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്-നിതീഷ് കുമാർ സൂചിപ്പിച്ചു.

വിദ്യാഭ്യാസം വഴി സ്ത്രീകൾ തങ്ങളുടെ ശരീരത്തെ കുറിച്ചും മാനസികമായ പ്രശ്‌നങ്ങളെക്കുറിച്ചുമെല്ലാം ബോധവാന്മാരാകുമെന്നും അങ്ങനെ ജനസംഖ്യാ വർധന നിയന്ത്രിക്കാനാകുമെന്നും നിതീഷ് സൂചിപ്പിച്ചു. ഡൽഹി ഹൈക്കോടതിയുടെ ഏക സിവിൽ കോഡ് നിർദേശം സൂചിപ്പിച്ചപ്പോൾ ശൈശവ സംരക്ഷണത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കുന്ന ഭരണഘടനയിലെ 45-ാം വകുപ്പിന്റെ കാര്യത്തിൽ എന്തുകൊണ്ട് ഈ ശ്രദ്ധയുണ്ടാകില്ലെന്ന് നിതീഷ് കുമാർ ചോദിച്ചു.

TAGS :

Next Story