ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ അസംതൃപ്തരായി നേതാക്കൾ
അടുത്തഘട്ട പട്ടികയില്‍ ഇടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മീനാക്ഷി ലേഖി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ അസംതൃപ്തരായി നേതാക്കൾ. അടുത്ത ഘട്ട പട്ടികയില്‍ ഇടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മീനാക്ഷി ലേഖി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ. ശേഷിക്കുന്ന സീറ്റുകളിൽ സ്ഥാനാർത്ഥികളെ കണ്ടെത്താൻ നിർണായക യോഗങ്ങളും ബി.ജെ.പിയിൽ ആരംഭിച്ചു.
195 സ്ഥാനാർത്ഥികളുമായി ബിജെപിയുടെ ആദ്യ പട്ടിക ഇന്നലെയാണ് പുറത്തുവന്നത്. 34 കേന്ദ്രമന്ത്രിമാരെ മത്സര രംഗത്ത് ഇറക്കുന്ന ബി.ജെ.പി, മീനാക്ഷി ലേഖി ഉൾപ്പെടെയുള്ളവരുടെ കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം സംബന്ധിച്ചും എൻ.ഡി.എക്ക് ഉള്ളിൽ ചർച്ചകൾ തുടരുകയാണ്. ഈ മാസം 10ന് ഉള്ളിൽ 50% സ്ഥാനാർഥികളെയും പ്രഖ്യാപിക്കാനാണ് ബി.ജെ.പി ശ്രമം.
ആദ്യ സ്ഥാനാർഥി പട്ടികയിൽ നിരവധി ബി.ജെ.പി നേതാക്കൾ തഴയപ്പെട്ടിട്ടുണ്ട്. ഗുസ്തി താരങ്ങളുടെ ആരോപണത്തിന് വിധേയനായ ബ്രിജ്ഭൂഷണ്‍ ഉൾപ്പെടെയുള്ളവരുടെ സീറ്റുകൾ സംബന്ധിച്ച് ബി.ജെ.പി ഒരു വ്യക്തത നൽകിയിട്ടില്ല. പട്ടികയിലെ കുറയുന്ന മുസ്ലീം പ്രാതിനിധ്യവും ചർച്ചയായിട്ടുണ്ട്. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലെ 28 പേര്‍ സ്ത്രീകളും 47 പേര്‍ യുവാക്കളുമാണ്. പട്ടികയിലെ 51 പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നും 20 പേര്‍ പശ്ചിമ ബംഗാളില്‍ നിന്നും ഉള്ളവരാണ്. മധ്യപ്രദേശിലെ 24 സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16