Quantcast

'മികച്ച ഭരണാധികാരി,വർഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം': മുലായം സിങ്ങിന്റെ മരണത്തിൽ അനുശോചിച്ച് നേതാക്കൾ

മികച്ച ഭരണാധികാരിയും ഉജ്ജ്വല പാർലമെന്റേറിയനുമായിരുന്നു മുലായമെന്ന് മൻമോഹൻ സിങ്

MediaOne Logo

അര്‍ച്ചന പാറക്കല്‍ തമ്പി

  • Updated:

    2022-10-10 07:00:46.0

Published:

10 Oct 2022 6:53 AM GMT

മികച്ച ഭരണാധികാരി,വർഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം: മുലായം സിങ്ങിന്റെ മരണത്തിൽ അനുശോചിച്ച് നേതാക്കൾ
X

ന്യൂഡൽഹി: സമാജ് വാദി പാർട്ടി സ്ഥാപകനും യുപി മുൻ മുഖ്യമന്ത്രിയുമായിരുന്ന മുലായം സിങ് യാദവിന്റെ നിര്യാണത്തിൽ അനുശോചിച്ച് നേതാക്കൾ. സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ മുലായവുമായി ബന്ധപ്പെട്ട ഓർമകൾ നിരവധിയാണന്ന് അനുശോചിച്ച സിപിഐ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുലായത്തിന്റെ ചിന്തയും കാഴ്ചപ്പാടും ഇന്നത്തെ ഇന്ത്യയിൽ വളരെ ആവശ്യമായിരുന്നുവെന്നും വർഗീയതയ്‌ക്കെതിരെയുള്ള മുലായത്തിന്റെ പോരാട്ടത്തെ മുന്നോട്ട് കൊണ്ടുപോകണമെന്നും കൂട്ടിച്ചേർത്തു.

മികച്ച ഭരണാധികാരിയും ഉജ്ജ്വല പാർലമെന്റേറിയനുമായിരുന്നു മുലായമെന്നും പാവങ്ങൾക്കും പിന്നോക്കക്കാർക്കുമായാണ് മുലായം ജീവിതം ഉഴിഞ്ഞു വച്ചതെന്നും മൻമോഹൻ സിങ് അഖിലേഷ് യാദവിനയച്ച കത്തിൽ പറഞ്ഞു

സാമൂഹ്യ നീതിക്ക് വേണ്ടി നില കൊണ്ട നേതാവാണ് മുലായമെന്നായിരുന്നു പ്രകാശ് കാരാട്ടിന്റെ അനുസ്മരണം. രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയായ വർഗീതയ്‌ക്കെതിരെ മുലായം സിങ് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം കാഴ്ച വച്ചുവെന്നും അദ്ദേഹത്തിന്റെ മരണം മതേതര ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

TAGS :

Next Story