Quantcast

'ഇന്ത്യ വിടുക, ഇതാണ് ശരിയായ സമയം' ഉയർന്ന ശമ്പളമുള്ളവരെ ഉപദേശിച്ച് സ്റ്റാർട്ടപ്പ് ഉടമ

യാതൊരു പ്രയോജനവുമില്ലാത്ത നിയന്ത്രണങ്ങൾ ഇന്ത്യയിലെ നവീകരണത്തെ തടസപ്പെടുത്തുകയാണ്

MediaOne Logo

Web Desk

  • Published:

    23 Dec 2024 2:25 PM GMT

leave india
X

ഡൽഹി: "ഇന്ത്യയിൽ നിന്നും പുറത്തേക്ക് പോകുക, ഇതാണ് ശരിയായ സമയം" എന്ന റെഡ്ഡിറ്റ് പോസ്റ്റ് വലിയ ച‌ർച്ചക്ക് കാരണമായിരിക്കുകയാണ്. ഒരു സ്റ്റാർട്ടപ്പ് ഉടമയുടെതാണ് ഉപദേശം. ഉയർന്ന ശമ്പളത്തിൽ ജോലി ചെയുന്നവരെ വിദേശത്ത് പോകാൻ പ്രേരിപ്പിക്കുന്നതാണ് പോസ്റ്റ്. നിരവധി പേരാണ് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.

ഒരു പ്രമുഖ ഇന്ത്യൻ എഞ്ചിനീയറിം​ഗ് സ്ഥാപനത്തിൽ പഠനം പൂർത്തിയാക്കി യു.എസിൽ പിജി നേടിയ ഉപയോക്താവ്, തുടർന്ന് അവിടെത്തന്നെയുള്ള ഒരു പ്രമുഖ ബാങ്കിൽ ജോലി ചെയ്യുകയും പിന്നീട് 2018ൽ ഇന്ത്യയിലേക്ക് തിരിച്ചത്തി ഒരു കമ്പനി ആരംഭിക്കുകയായിരുന്നു വെന്ന് പോസ്റ്റിലൂടെ പങ്കുവെച്ചു. കാര്യമായ ഫണ്ടിംഗ് നേടിയ അദ്ദേഹം ഇപ്പോൾ ശരാശരി 15 ലക്ഷം രൂപ ശമ്പളത്തിൽ ഏകദേശം 30 പേർക്ക് ജോലി നൽകി.

യാതൊരു പ്രയോജനവുമില്ലാത്ത നിയന്ത്രണങ്ങൾ ഇന്ത്യയിലെ നവീകരണത്തെ തടസപ്പെടുത്തുകയാണെന്നും എന്തെങ്കിലും കാര്യം നേടുന്നതിന് ബ്യൂറോക്രാറ്റുകളുമായോ രാഷ്ട്രീയക്കാരുമായോ സെലിബ്രിറ്റികളുമായോ ബന്ധം ആവശ്യമാണെന്ന് അദ്ദേഹം വാദിച്ചു. റോഡുകൾ ആശുപത്രികൾ തുടങ്ങിയ പൊതുജനസേവനങ്ങൾക്കു വരെ ഉയർന്ന നികുതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഞ്ച് ട്രില്യൺ സമ്പദ്‌വ്യവസ്ഥ ഉണ്ടാക്കാനുള്ള ആശയങ്ങൾ ഇന്ത്യയിലെ ഭരണാധികാരികൾക്കില്ല. അതുകൊണ്ടാണ് പോപ്പ്കോണിനുവരെ വലിയ ഇന്ത്യ ചുമത്തുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

പ്രാദേശിക വ്യത്യാസങ്ങളുടെ പ്രശ്‌നവും അദ്ദേഹം ഉയർത്തിക്കാട്ടി, 'ഓട്ടോ, ടാക്സി ഡ്രൈവർമാർ, പച്ചക്കറി കച്ചവടക്കാർ, റസ്റ്ററോറന്‍റ് ജീവനക്കാർ എന്നിവരിൽ നിന്നും മറ്റും താൻ 'പ്രാദേശിക വിദ്വേഷം' നേരിടുന്നതായി സംരംഭകൻ അവകാശപ്പെട്ടു. ''നിങ്ങൾ പണക്കാരനായി തോന്നുകയോ ബ്രാൻഡഡ് വസ്ത്രം ധരിക്കുകയോ ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്ക് ഈ രാജ്യത്തെ ഒരു വിലയും ലഭിക്കില്ല. ഞാൻ ഗോവയിലെ റോഡിലൂടെ നടക്കുകയായിരുന്നു. ഒരു കൂട്ടം ആളുകൾ റോഡിൽ മാലിന്യം വലിച്ചെറിയുന്നുണ്ടായിരുന്നു. ദയവുചെയ്ത് സ്ഥലം വൃത്തിയായി സൂക്ഷിക്കാനും ബിൻ ഉപയോഗിക്കാനും ഞാൻ അവരോട് ആവശ്യപ്പെട്ടു. എൻ്റെ സ്വന്തം കാര്യം നോകിയാൽ മതി അല്ലെങ്കിൽ എനിക്ക് വേണമെങ്കിൽ മാലിന്യം സ്വന്തം വീട്ടിലേക്ക് കൊണ്ടുപൊയ്ക്കോളൂ എന്നാണ് അവർ പറഞ്ഞത്'' രാജ്യത്ത് പൗരബോധം നശിക്കുകയാണെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

ഇന്ത്യയിൽ വരാനിരിക്കുന്ന സാമ്പത്തിക തകർച്ചയെ കുറിച്ച് അദ്ദേഹം മുന്നറിയിപ്പു നൽകി. അതോടൊപ്പം യു.എ.ഇ, തായ്‍ലാന്‍ഡ് പോലെയുള്ള രാജ്യങ്ങൾ പുതിയ നവീകരണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

TAGS :

Next Story