Quantcast

എൽ.ഐ.സി സ്വകാര്യവൽകരിക്കില്ല; ഓഹരി വിൽപ്പന മെയ് 4 മുതൽ 9 വരെ

വിൽക്കുന്നത് 22.13 കോടി ഓഹരികൾ

MediaOne Logo

Web Desk

  • Updated:

    2022-04-30 06:52:44.0

Published:

30 April 2022 6:42 AM GMT

എൽ.ഐ.സി സ്വകാര്യവൽകരിക്കില്ല; ഓഹരി വിൽപ്പന മെയ് 4 മുതൽ 9 വരെ
X

ഡല്‍ഹി: എൽ.ഐ.സി സ്വകാര്യവൽക്കരിക്കുമെന്ന ആശങ്ക തള്ളി എൽഐസി ചെയർമാൻ എം.ആർ കുമാർ. സർക്കാർ ഉടമസ്ഥതയിൽ ആയിരിക്കും എൽ.ഐ.സിയുടെ 51% ഓഹരികളും എന്ന് മലയാളി കൂടിയായ എം.ആർ കുമാർ വ്യക്തമാക്കി. അടുത്ത മാസം നാല് മുതൽ ഒമ്പത് വരെയാണ് എൽ.ഐ.സി ഓഹരി വിൽപ്പന നടക്കുക.

ഒരു ഓഹരിക്ക് 902 മുതൽ 949 രൂപ എന്ന നിരക്കിലാണ് പ്രാഥമിക ഘട്ട ഓഹരി വിൽപ്പന. പോളിസി ഉടമകൾക്ക് റിബേറ്റ് ആനുകൂല്യം ഉൾക്കൊള്ളിച്ചാണ് 902 രൂപയ്ക്ക് ഓഹരികൾ ലഭിക്കുക. പോളിസി ഉടമകൾക്ക് 60 രൂപയും, റീട്ടെയിൽ നിക്ഷേപകർക്കും എൽഐസി ജീവനക്കാർക്കും 40 രൂപ വീതവും മുഖവിലയിൽ ഇളവ് നൽകും. മെയ് 12ന് ആണ് ഓഹരി അലോട്ട്‌മെന്റ്. പൊതുമേഖല സ്ഥാപനമായ എൽഐസി സ്വകാര്യ വൽകരിക്കുമെന്ന ആശങ്ക വേണ്ടെന്നും കമ്പനിയുടെ 51% ഓഹരികളും കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിൽ ആയിരിക്കുമെന്നും എം ആർ കുമാർ വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപനയ്ക്ക് മുന്നോടിയായി എൽ.ഐ.സി ഡൽഹിയിൽ വാർത്താ സമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചു. മെയ് പതിനേഴിന് എൽഐസി ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും. ഇനിഷ്യൽ പബ്ലിക് ഓഫറിലൂടെ 22.13 കോടി ഓഹരികളാണ് എൽഐസി വിൽക്കുന്നത്. 20,557.23 കോടി രൂപ സമാഹരിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.

TAGS :

Next Story