Quantcast

'യോഗിയെ വിമര്‍ശിച്ചാല്‍ വീരമൃത്യു വരിച്ച സൈനികന്‍റെ മകള്‍ക്കും രക്ഷയില്ല': സംഘപരിവാര്‍ കൊലവിളി ചര്‍ച്ച ചെയ്യണമെന്ന് അടിയന്തരപ്രമേയ നോട്ടീസ്

എ.എം ആരിഫ് എംപിയാണ് നോട്ടീസ് നൽകിയത്

MediaOne Logo

Web Desk

  • Updated:

    2021-12-13 08:14:40.0

Published:

13 Dec 2021 8:03 AM GMT

യോഗിയെ വിമര്‍ശിച്ചാല്‍ വീരമൃത്യു വരിച്ച സൈനികന്‍റെ മകള്‍ക്കും രക്ഷയില്ല: സംഘപരിവാര്‍ കൊലവിളി ചര്‍ച്ച ചെയ്യണമെന്ന് അടിയന്തരപ്രമേയ നോട്ടീസ്
X

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ബ്രിഗേഡിയർ എൽ എസ് ലിഡ്ഡറുടെ മകൾക്കെതിരെയുള്ള സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്. എ.എം ആരിഫ് എംപിയാണ് നോട്ടീസ് നൽകിയത്. രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതിന്‍റെ പേരിൽ ലിഡ്ഡറുടെ മകൾ ആഷ്ന ലിഡ്ഡറെ അധിക്ഷേപിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ പോക്സോ കേസെടുക്കാൻ തയ്യാറാകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.

"ഇന്ത്യ ജനാധിപത്യ രാജ്യമാണ്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചുനല്‍കിയ രാജ്യമാണിത്. പക്ഷേ ബിജെപി ഭരണത്തിന് കീഴില്‍ അത്തരം അഭിപ്രായപ്രകടനങ്ങളെയെല്ലാം വൈരാഗ്യബുദ്ധിയോടെയാണ് സമീപിക്കുന്നത്. ലിഡ്ഡറിന്‍റെ മകള്‍ എഴുത്തും വായനയുമെല്ലാമുള്ള പ്രതിഭാശാലിയായ കുട്ടിയാണ്. ഞാനെന്‍റെ അച്ഛന്‍റെ മരണത്തില്‍ കരയില്ലെന്നു പറഞ്ഞ കുട്ടി. അത്രയും ബോള്‍ഡായ കുട്ടി. ലഖിംപൂര്‍ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ പോകുന്നതിനിടെ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവരെ തടയുകയും അറസ്റ്റ് ചെയ്യുകയുമെല്ലാം ചെയ്ത സന്ദര്‍ഭത്തില്‍ യോഗി ആദിത്യനാഥിനെതിരെ സ്വാഭാവിക പ്രതികരണമാണ് ആ കുട്ടി നടത്തിയത്. ഇത്തരത്തില്‍ അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കാന്‍ പാടില്ലെന്നാണ് ആ കുട്ടി പറഞ്ഞത്. കുനൂര്‍ അപകടത്തെ കുറിച്ച് ട്വിറ്ററിലൂടെയെല്ലാം ദുഖം കടിച്ചമര്‍ത്തി അവര്‍ പറയുന്നതിനെല്ലാം എതിരായിട്ട് പുറത്തുപറയാന്‍ കഴിയാത്ത കമന്‍റുകളാണ്. കൊച്ചുകുട്ടിയെ ഏതെല്ലാം തരത്തില്‍ ആക്രമിക്കുമെന്നാണ് പറയുന്നത്. അവരെയങ്ങ് കൊല്ലാന്‍ ശ്രമിക്കുകയാണ്. ഒരച്ഛന്‍റെ വേര്‍പാടില്‍ ദുഖിതയായിരിക്കുന്ന കുട്ടിയാണെന്ന ധാരണ പോലുമില്ലാത്ത തരത്തിലുള്ള സൈബര്‍ ആക്രമണമാണ് സംഘപരിവാറിന്‍റെ അനുയായികള്‍ നടത്തുന്നത്. ഗൌരവമായി അന്വേഷിക്കണം. നിയമപരമായി പോക്സോ കേസുവരെ നില്‍ക്കുന്ന കമന്‍റുകളാണ് സോഷ്യല്‍ മീഡിയയിലുള്ളത്"- എ എം ആരിഫ് എംപി പറഞ്ഞു.

സംഘപരിവാറിന്‍റെ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ആഷ്ന ലിഡ്ഡര്‍ ട്വിറ്റര്‍ അക്കൌണ്ട് ഡീആക്റ്റിവേറ്റ് ചെയ്തു. ആഷ്നക്കെതിരെ ബലാത്സംഗ ഭീഷണിയും രൂക്ഷമായ തെറിവിളികളുമുണ്ടായി. പിതാവിന്‍റെ മരണത്തില്‍ മാനസികമായി തകര്‍ന്നുനില്‍ക്കുന്ന അവസ്ഥയില്‍ പോലും മകള്‍ക്കെതിരെ നടത്തുന്ന സൈബര്‍ ആക്രണങ്ങള്‍ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തി.

TAGS :

Next Story