Quantcast

മദ്യനയ അഴിമതി: കെജ്‌രിവാളിനെ ഇന്ന് ഇ.ഡി ചോദ്യം ചെയ്യും

കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്കയിലാണ് രാജ്യത്തെ ആം ആദ്മി പാർട്ടി പ്രവർത്തകർ.

MediaOne Logo

Web Desk

  • Published:

    2 Nov 2023 1:06 AM GMT

BJP wants me behind bars before Lok Sabha polls: Kejriwal
X

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും. മദ്യനയ അഴിമതി കേസിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്യാൻ വേണ്ടിയാണ് കെജ്‌രിവാളിനെ വിളിപ്പിച്ചിരിക്കുന്നതെന്ന് ആം ആദ്മി ആരോപിച്ചു.

ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് സുപ്രിംകോടതി ജാമ്യം നിഷേധിച്ചു മണിക്കൂറുകൾക്കുള്ളിലാണ് അരവിന്ദ് കെജ്രിവാളിനെ ഇ.ഡി വിളിപ്പിച്ചത്. സാമ്പത്തിക ഇടപാട് നടന്നതായി പ്രാഥമിക സ്ഥിരീകരണം ഉണ്ടെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് ഇ.ഡി നടപടികളുമായി മുന്നോട്ട് പോകുന്നത്. മാസങ്ങൾക്ക് മുമ്പ് കെജ്‌രിവാളിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ഇതിനകം സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ മനീഷ് സിസോദിയ സ്വകാര്യ മദ്യ കമ്പനികൾക്ക് അനുകൂലമായ നയം രൂപീകരിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതെല്ലാം നടന്നത് എന്നും ഇപ്പോൾ ഏജൻസികൾ ആരോപിക്കുന്നു. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തു ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി അതിഷി ആരോപിച്ചു. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്കയിലാണ് രാജ്യത്തെ ആം ആദ്മി പാർട്ടി പ്രവർത്തകർ. പഞ്ചബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അടക്കമുള്ള നേതാക്കൾ ഡൽഹിയിൽ തങ്ങുന്നുണ്ട്.

TAGS :

Next Story