Quantcast

ലിവിംഗ് ടുഗതറാണ് കുറ്റകൃത്യങ്ങൾക്ക്‌ കാരണം, പെൺകുട്ടികൾ അത്തരം ബന്ധങ്ങളിൽ ചെന്നുചാടരുത്: കേന്ദ്രമന്ത്രി

വിദ്യാഭ്യാസമുള്ള പെൺകുട്ടികൾ ഭാവിയെ കുറിച്ച് തങ്ങൾക്ക് തീരുമാനമെടുക്കാൻ കഴിയുമെന്ന് കരുതുകയാണെന്നും മന്ത്രി

MediaOne Logo

Web Desk

  • Published:

    17 Nov 2022 4:12 PM GMT

ലിവിംഗ് ടുഗതറാണ് കുറ്റകൃത്യങ്ങൾക്ക്‌ കാരണം, പെൺകുട്ടികൾ അത്തരം ബന്ധങ്ങളിൽ ചെന്നുചാടരുത്: കേന്ദ്രമന്ത്രി
X

ന്യൂഡൽഹി: ലിവിംഗ് ടുഗതറാണ് കുറ്റകൃത്യങ്ങൾക്ക്‌ കാരണമെന്ന് കേന്ദ്രമന്ത്രി കൗഷൽ കിഷോർ. വിദ്യാസമ്പന്നരായ പെൺകുട്ടികൾ ഇത്തരം ബന്ധങ്ങളിൽ അകപ്പെടാതിരിക്കാൻ സൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. മെഹ്‌റൗലി കൊലപാതകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

വിദ്യാഭ്യാസമുള്ള പെൺകുട്ടികൾ ഭാവിയെ കുറിച്ച് തങ്ങൾക്ക് തീരുമാനമെടുക്കാൻ കഴിയുമെന്ന് കരുതുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് ലിവിംഗ് ടുഗതർ ജീവിതം നയിക്കുന്നതെന്നും ബന്ധം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു ജീവിക്കണമെന്നും മന്ത്രി പറഞ്ഞു. മാതാപിതാക്കൾ ബന്ധം തുടരാൻ സമ്മതിക്കുന്നില്ലെങ്കിൽ നിയമപരമായി നീങ്ങണമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവനക്കെതിരെ ശിവസേനാ നേതാവ് പ്രിയങ്ക ചതുർവേദി രംഗത്ത് വന്നു. മന്ത്രിസഭയിൽ നിന്ന് അദ്ദേഹത്തെ നീക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പ്രിയങ്ക ആവശ്യപ്പെട്ടു. സ്ത്രീകളെ വിമർശിച്ച മന്ത്രി ഹൃദയശൂന്യനും ക്രൂരനുമാണെന്നും അവർ കുറ്റപ്പെടുത്തി.

Live-in relationship leads to crime, girls should not jump into such relationships: Union Minister

TAGS :

Next Story