യു.പിയിലെ എല്ലാ ജയിലിലും രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേഷണം
ഏകദേശം 1.05 ലക്ഷം തടവുകാർ ജയിലുകളിലുണ്ട്
അയോധ്യ: ജനുവരി 22ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങ് ഉത്തർ പ്രദേശിലെ എല്ലാ ജയിലുകളിലും തത്സമയം വീക്ഷിക്കാനാകുമെന്ന് ജയിൽ മന്ത്രി ധർമവീർ പ്രജാപതി അറിയിച്ചു. ചടങ്ങ് എല്ലാ തടവുകാർക്കും തത്സമയം കാണാകും.
‘ഏകദേശം 1.05 ലക്ഷം തടവുകാർ ജയിലുകളിലുണ്ട്. അവരും ഈ രാജ്യത്തെ പ്രജകളാണ്. അവർ ഈ ചടങ്ങിൽനിന്ന് വിട്ടുനിൽക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് സംസ്ഥാനത്തെ എല്ലാ ജയിലുകളിലും തത്സമയ സംപ്രേഷണം നടത്തുന്നത്’ -മന്ത്രി പറഞ്ഞു.
‘ചില സംഭവങ്ങൾ നടക്കുമ്പോൾ മാത്രമാണ് അവർ കുറ്റവാളികളാകുന്നത്. എന്നാൽ, ഇതുപോലെയുള്ള വിശുദ്ധ അവസരങ്ങളിൽ അവർ ഒറ്റപ്പെടാതിരിക്കാനാണ് ഈ ക്രമീകരണം’ -മന്ത്രി വിശദീകരിച്ചു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മഹാപ്രതിഷ്ഠാ ചടങ്ങ് രാജ്യത്തുടനീളം ബൂത്ത് തലത്തിൽ തത്സമയം സംപ്രേഷണം ചെയ്യാൻ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വലിയ സ്‌ക്രീനുകൾ സ്ഥാപിക്കാൻ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ജനുവരി 22നാണ് ഉദ്ഘാടന ചടങ്ങ്.
Adjust Story Font
16