Quantcast

മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 10 സംസ്ഥാനങ്ങള്‍ പോളിങ് ബൂത്തില്‍

ആദ്യ രണ്ട് ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിലെ കുറവ് മൂന്നാംഘട്ടത്തിലും ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയ പാർട്ടികൾ

MediaOne Logo

Web Desk

  • Updated:

    2024-05-07 04:00:39.0

Published:

7 May 2024 12:47 AM GMT

Loksabha election
X

ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 93 മണ്ഡലങ്ങളിലാണ് ഇന്ന് ജനവിധി. പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിലെ നിഷാൻ ഹയർസെക്കൻഡറി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. എല്ലാ വോട്ടർമാരോടും വോട്ട് ചെയ്യാൻ മോദി അഭ്യർഥിച്ചു.ആദ്യ രണ്ട് ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിലെ കുറവ് മൂന്നാംഘട്ടത്തിലും ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയ പാർട്ടികൾ.

മൂന്നാംഘട്ടത്തിൽ 10 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണപ്രദേശവുമാണ് വിധിയെഴുതുന്നത്. ഗുജറാത്തിൽ 25 ഉം കർണാടകയിലെ 14 ഉം മഹാരാഷ്ട്രയിൽ 11ഉം, ഉത്തർപ്രദേശിലെ 10 മണ്ഡലങ്ങളും മധ്യപ്രദേശിൽ 8 ഉം ഛത്തീസ്ഗഡിൽ 7ഉം ബിഹാറിൽ അഞ്ചും പശ്ചിമബംഗാളിലും അസംമിലും നാല് സീറ്റുകളിലും ഗോവയിലെ രണ്ടു മണ്ഡലങ്ങളിലും ആണ് വോട്ടെടുപ്പ് നടക്കുക. ജമ്മു കാശ്മീരിലെ അനന്തനാഥ് രചൗരിയിലെ വോട്ടെടുപ്പ് മെയ് 25 ലേക്ക് മാറ്റി. ഗുജറാത്തിലെ സൂറത്ത് ബി.ജെ.പി സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കെ.എസ് ഈശ്വരപ്പ, ജ്യോതിരാദിത്യ സിന്ധ്യ, ഡിംപിൾ യാദവ്, ശിവരാജ് സിംഗ് ചൗഹാൻ, സുപ്രിയ സുലെ തുടങ്ങിയ പ്രമുഖർ മൂന്നാം ഘട്ടത്തിൽ മത്സരരംഗത്ത് ഉണ്ട്. പ്രധാനമന്ത്രി അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് രേഖപ്പെടുത്തും. വോട്ടിംഗ് ശതമാനത്തിലെ കുറവ് രാഷ്ട്രീയ പാർട്ടികളെ ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. ഒന്നാം ഘട്ടത്തിൽ 66. 14% രണ്ടാം ഘട്ടത്തിൽ 66.71 % പോളിങാണ് രേഖപ്പെടുത്തിയത്.ഗുജറാത്തിലെ എല്ലാ സീറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ മൂന്നാംഘട്ടത്തിലും പോളിങ് ശതമാനം കുറഞ്ഞാൽ തിരിച്ചടി ഉണ്ടാകുമെന്നാണ് ബി.ജെ.പി വിലയിരുത്തൽ.

TAGS :

Next Story