പ്രതിഷേധങ്ങള്‍ക്കിടെ ഡല്‍ഹി ബില്‍ ലോക്‍സഭ പാസാക്കി; പ്രതിപക്ഷം ഇറങ്ങിപ്പോയി
ഡൽഹി സർക്കാരിന്റെ ഉദ്യോഗസ്ഥ നിയമനാധികാരം നിയന്ത്രിക്കുന്ന ഡൽഹി സർവിസസ് ബില്‍ ശബ്ദവോട്ടോടെയാണ് പാസായത്
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഡൽഹി ഭരണനിയന്ത്രണ ബിൽ ലോക്‌സഭ പാസാക്കി. ഡൽഹി സർക്കാരിന്റെ ഉദ്യോഗസ്ഥ നിയമനാധികാരം പരിമിതപ്പെടുത്തുന്ന ഡൽഹി സർവിസസ് ബില്ലാണ് ശബ്ദവോട്ടോടെ പാസായത്. ബിൽ പാസാക്കിയതിനു പിന്നാലെ പ്രതിപക്ഷ എം.പിമാർ സഭയിൽനിന്ന് ഇറങ്ങിപ്പോയി.
ഡൽഹി സർക്കാരിന് അനുകൂലമായ സുപ്രിംകോടതി വിധി മറികടക്കാൻ പകരം കൊണ്ടുവന്നതാണ് ഗവൺമെന്റ് ഓഫ് നാഷനൽ കാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി(അമെൻഡ്‌മെന്റ്) എന്ന പേരിലുമുള്ള ബിൽ.
ഗ്രൂപ്പ് എ ഉദ്യോഗസ്ഥരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനുമായി പ്രത്യേക അതോറിറ്റി രൂപീകരിച്ച് മേയ് 19ന് കേന്ദ്രം ഓർഡിനൻസ് പുറത്തിറക്കിയത്. ക്രമസമാധാനം, ഭൂമി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹി സർക്കാരിന് പൂർണ അധികാരമുണ്ടെന്നു വ്യക്തമാക്കിയ സുപ്രിംകോടതി വിധിക്കു പിന്നാലെയായിരുന്നു ഒാർഡിനൻസ്.
ഇനി രാജ്യസഭയിൽ കൂടി ബിൽ പാസാകണം. ഇതിനു പുറമെ രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാൽ ഇതു നിയമമായി മാറും.
Summary: The Delhi Ordinance Bill or Government of National Capital Territory of Delhi (Amendment) Bill, 2023 was passed in the Lok Sabha
Adjust Story Font
16