Quantcast

പോരാട്ടം പ്രധാനമന്ത്രി മോദിയും രാഹുൽ ഗാന്ധിയും തമ്മിലെന്ന് അജിത് പവാർ

എന്‍.ഡി.എയില്‍ ചേര്‍ന്നപ്പോള്‍ തനിക്ക് ക്ലീന്‍ചിറ്റ് കിട്ടിയിട്ടില്ലെന്നും നേരത്തേയും അഴിമതിക്കാരനായിരുന്നില്ലെന്നും അജിത്

MediaOne Logo

Web Desk

  • Updated:

    2024-04-21 05:37:11.0

Published:

21 April 2024 5:36 AM GMT

Ajit Pawar
X

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിനെ പവാർ കുടുംബാംഗങ്ങൾ തമ്മിലുള്ള പോരാട്ടമായി കാണുന്നില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. 'നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ആയിട്ടാണ് ഞാൻ ഇതിനെ കാണുന്നത്.' അജിത് പവാർ പറഞ്ഞു.

അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയിലെ ബാരാമതി ലോക്‌സഭാ മണ്ഡലത്തിൽ അദ്ദേഹത്തിൻ്റെ ബന്ധുവും സിറ്റിംഗ് എംപിയുമായ സുപ്രിയ സുലെയ്‌ക്കെതിരെയാണ് മത്സരിക്കുന്നത്. സുപ്രിയയെയും ശരദ് പവാറിനെയും പിന്തുണയ്ക്കുന്നതിനെതിരെ ബാരാമതിയിലെ വോട്ടർമാരിൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന ആരോപണവും അജിത് പവാർ നിഷേധിച്ചു.

"നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള മത്സരമായാണ് ഞാൻ തെരഞ്ഞെടുപ്പിനെ കാണുന്നത്. ബിജെപിയും പ്രധാനമന്ത്രി മോദിയും മൂന്നാം തവണയും അധികാരത്തിൽ വരുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറയുന്നു. രാജ്യം ആരു ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍.ഡി.എയില്‍ ചേര്‍ന്നപ്പോള്‍ തനിക്ക് ക്ലീന്‍ചിറ്റ് കിട്ടിയിട്ടില്ലെന്നും നേരത്തേയും അഴിമതിക്കാരനായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ വാഷിങ് മെഷീന്‍ തന്ത്രത്തില്‍ പെട്ടാണ് അജിത് പവാര്‍ എന്‍.ഡി.എയില്‍ ചേര്‍ന്നതെന്ന പ്രതിപക്ഷ ആരോപണത്തിന് കൂടി മറുപടി പറയുകയായിരുന്നു അജിത് പവാര്‍.

ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയായിരുന്നു അജിത് പവാറിനെതിരെ പ്രതിപക്ഷം ഉന്നയിച്ചത്. ഇതില്‍ നിന്നും രക്ഷനേടാനായിരുന്നു എന്‍.ഡി.എയില്‍ ചേര്‍ന്നതെന്നും ആരോപണമുണ്ടായിരുന്നു. ബാരാമതിയിൽ മെയ് 7നാണ് വോട്ടെടുപ്പ്.

TAGS :

Next Story