Quantcast

100 കടന്ന് എൻ.ഡി.എ; ഇൻഡ്യ സഖ്യം പിന്നിൽ

ആധികാരിക ജയം ഉണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനത്തിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി

MediaOne Logo

Web Desk

  • Published:

    4 Jun 2024 2:56 AM GMT

Election 2024,Lok Sabha 2024,NDA,ലോക്സഭാ തെരഞ്ഞെടുപ്പ്,loksabha election 2024,
X

ന്യൂഡൽഹി: പോസ്റ്റൽവോട്ടുകളുടെ എണ്ണം പുരോഗമിക്കുമ്പോൾ 100 കടന്ന് എൻ.ഡി.എ. 161 സീറ്റുകളിലാണ് എൻ.ഡി.എ മുന്നിട്ട് നിൽക്കുകയാണ്. എന്നാൽ 67 സീറ്റുമായി ഇൻഡ്യ സഖ്യം പിന്നിലാണ്. ആദ്യ ഫലസൂചനകൾ വന്നപ്പോൾ ഇൻഡ്യ സഖ്യം മുന്നിട്ട് നിന്നെങ്കിലും പിന്നീട് പിന്നോട്ട് പോകുകയായിരുന്നു.

ആധികാരിക ജയം ഉണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനത്തിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. സഖ്യകക്ഷികളുടെ പ്രകടനം കൂടിയാകുമ്പോൾ വലിയ മുന്നേറ്റം ബി.ജെ.പി ക്യാമ്പ് പ്രതീക്ഷിക്കുന്നു. 295 സീറ്റ് നേടി അധികാരത്തിൽ എത്തുമെന്നാണ് ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രതീക്ഷ.

ഭരണം നിലനിർത്താനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൻ.ഡി.എ. 400 സീറ്റുകളെന്ന ലക്ഷ്യത്തിലേക്ക് എത്താനായില്ലെങ്കിലും 350 കടക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പിയും സഖ്യകക്ഷികളും. എന്നാൽ 295 സീറ്റുകൾ നേടി അധികാരത്തിലെത്താനാവുമെന്ന പ്രതീക്ഷ പ്രഖ്യാപിച്ച് കാത്തിരിക്കുകയാണ് ഇൻഡ്യാ സഖ്യം.

രാവിലെ 9 മണിയോടെ ട്രെൻഡ് അറിയാൻ കഴിയുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ മീഡിയവണിനോട് പറഞ്ഞു. പരമാവധി വേഗം വോട്ട് എണ്ണുന്ന രീതിയിലാണ് ക്രമീകരണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ പറഞ്ഞു.


TAGS :

Next Story