ലോക്‌സഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ടം 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിൽ
ഏപ്രിൽ 26ന് രണ്ടാം ഘട്ടത്തിലാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
ന്യൂഡൽഹി: 18-ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ജൂൺ ഒന്നു വരെ ഏഴ് ഘട്ടങ്ങളായി നടക്കും. ആദ്യഘട്ടത്തിൽ 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അരുണാചൽ പ്രദേശ്-രണ്ട്, അസം-അഞ്ച്, ബിഹാർ-നാല്, ഛത്തീസ്ഗഢ്-ഒന്ന്, മധ്യപ്രദേശ്-ആറ്, മഹാരാഷ്ട്ര-അഞ്ച്, മണിപ്പൂർ-രണ്ട്, മേഘാലയ-രണ്ട്, മിസോറാം-ഒന്ന്, നാഗാലാന്റ്-ഒന്ന്, രാജസ്ഥാൻ-12, സിക്കിം-ഒന്ന്, തമിഴ്‌നാട്-39, ത്രിപുര-ഒന്ന്, യു.പി-എട്ട്, ഉത്തരാഖണ്ഡ്-അഞ്ച്, പശ്ചിമ ബംഗാൾ-മൂന്ന്, ആൻഡമാൻ നിക്കോബാർ-ഒന്ന്, ജമ്മു കശ്മീർ-ഒന്ന്, ലക്ഷദ്വീപ്-ഒന്ന്, പുതുച്ചേരി-ഒന്ന് എന്നിങ്ങനെയാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ.
ഏപ്രിൽ 26നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. അസം-അഞ്ച്, ബിഹാർ-അഞ്ച്, ഛത്തീസ്ഗഢ്-മൂന്ന്, കർണാടക-14, കേരളം-20, മധ്യപ്രദേശ്-ഏഴ്, മഹാരാഷ്ട്ര-എട്ട്, മണിപ്പൂർ-ഒന്ന്, രാജസ്ഥാൻ-13, ത്രിപുര-ഒന്ന്, ഉത്തർപ്രദേശ്-എട്ട്, പശ്ചിമ ബംഗാൾ-മൂന്ന്, ജമ്മു കശ്മീർ-ഒന്ന് എന്നിങ്ങനെ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
മേയ് ഏഴിനാണ് മൂന്നാം ഘട്ട വോട്ടെടുപ്പ്. അസം-നാല്, ബിഹാർ-അഞ്ച്, ഛത്തീസ്ഗഢ്-ഏഴ്, ഗോവ-രണ്ട്, ഗുജറാത്ത്-26, കർണാടക-14, മധ്യപ്രദേശ്-എട്ട്, മഹാരാഷ്ട്ര-11, ഉത്തർപ്രദേശ്-10, പശ്ചിമ ബംഗാൾ-നാല്, ദാദ്ര നാഗർ ഹവേലി-രണ്ട്, ജമ്മു കശ്മീർ-ഒന്ന് എന്നിങ്ങനെ 12 സംസ്ഥാനങ്ങളിലെ 94 മണ്ഡലങ്ങളിലേക്കാണ് മൂന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
മെയ് 13നാണ് നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശ്-25, ബിഹാർ-അഞ്ച്, ജാർഖണ്ഡ്-നാല്, മധ്യപ്രദേശ്-എട്ട്, മഹാരാഷ്ട്ര-11, ഒഡീഷ-നാല്, തെലങ്കാന-17, ഉത്തർപ്രദേശ്-13, പശ്ചിമ ബംഗാൾ-എട്ട്, ജമ്മു കശ്മീർ-ഒന്ന് എന്നിങ്ങനെ 10 സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലേക്കാണ് നാലാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
മെയ് 20നാണ് അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ബിഹാർ-അഞ്ച്, ജാർഖണ്ഡ്-മൂന്ന്, മഹാരാഷ്ട്ര-13, ഒഡീഷ-അഞ്ച്, ഉത്തർപ്രദേശ്-14, പശ്ചിമ ബംഗാൾ-ഏഴ്, ജമ്മു കശ്മീർ-ഒന്ന്, ലഡാക്-ഒന്ന് എന്നിങ്ങനെ 49 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
മെയ് 25നാണ് ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ബിഹാർ-എട്ട്, ഹരിയാന-10, ജാർഖണ്ഡ്-നാല്, ഒഡീഷ-ആറ്, ഉത്തർപ്രദേശ്-14, പശ്ചിമ ബംഗാൾ-എട്ട്, ഡൽഹി-ഏഴ് എന്നിങ്ങനെ 57 മണ്ഡലങ്ങളിലേക്കാണ് ആറാം ഘട്ടത്തിൽ വോട്ടെടുപ്പ്.
ജൂൺ ഒന്നിനാണ് ഏഴാം ഘട്ട വോട്ടെടുപ്പ്. ബിഹാർ-എട്ട്, ഹിമാചൽപ്രദേശ്-നാല്, ജാർഖണ്ഡ്-മൂന്ന്, ഒഡീഷ-ആറ്, പഞ്ചാബ്-13, ഉത്തർപ്രദേശ്-13, പശ്ചിമ ബംഗാൾ-ഒമ്പത്, ചണ്ഡീഗഡ്-ഒന്ന് എന്നിങ്ങനെ 57 മണ്ഡലങ്ങളിലേക്കാണ് അവസാനഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ജൂൺ നാല് ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ.
Adjust Story Font
16