Quantcast

തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലേക്ക്; ഉത്തം റെഡ്ഢിക്ക് ഇനി ഷേവ് ചെയ്യാം

തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിൽ വരുന്നത് വരെ താടി വടിക്കില്ലെന്ന് എൻ ഉത്തം കുമാർ റെഡ്ഡി 2016 ൽ പ്രതിജ്ഞയെടുത്തിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-12-03 06:56:41.0

Published:

3 Dec 2023 5:29 AM GMT

N Uttam Kumar Reddy
X

ഉത്തം റെഡ്ഢി

ഹെെദരാബാദ്: തെലങ്കാനയിൽ വ്യക്തമായ ആധിപത്യം പുലർത്തി കോൺ​ഗ്രസ് മുന്നേറി കൊണ്ടിരിക്കുകയാണ്. 72 ഇടത്ത് കോൺ​ഗ്രസും 34 സീറ്റുകളില്‍ ബി.ആർ.എസുമാണ് ലീഡ് ചെയ്യുന്നത്. കോൺ​ഗ്രസിലെയും ബി.ആർ.എസിലെയും നേതാക്കൾ മുൻപ് പറഞ്ഞ പ്രസ്താവനകളാണ് വീണ്ടും ചർച്ചയാവുന്നത്. തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിൽ വരുന്നത് വരെ താടി വടിക്കില്ലെന്നായിരുന്നു തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ എൻ ഉത്തം കുമാർ റെഡ്ഡി 2016 ൽ പറ‍ഞ്ഞത്. അതുപോലെ തെരഞ്ഞെടുപ്പിൽ തോറ്റാൽ എന്നെന്നേക്കുമായി രാഷ്ട്രീയം വിടുമെന്നായിരുന്നു ബി.ആർ.എസ് നേതാവ് രാമറാവുവിന്റെ പ്രസ്താവന. ഇപ്പോൾ പുറത്തു വരുന്ന ഫലം കോൺ​ഗ്രസിനെ കെെവിടാത്ത സാഹചര്യത്തിൽ നേതാക്കൾ തങ്ങളുടെ വെല്ലുവിളികളിൽ ഉറച്ചുനിൽക്കുമോ എന്ന് കണ്ടറിയാം.

വോട്ടെണ്ണലിനു ദിവസങ്ങൾക്കു മുമ്പായിരുന്നു കെ.സി.ആറിന്‍റെ മകനും ബി.ആർ.എസ് വർക്കിങ് പ്രസിഡന്‍റുമായ കെ.ടി. രാമറാവുവിന്റെ പ്രസ്താവന. തെരഞ്ഞെടുപ്പിൽ തോറ്റാൽ രാഷ്ട്രീയം എന്നെന്നേക്കുമായി വിടുമെന്നും, ഇല്ലെങ്കിൽ കെ.ചന്ദ്രശേഖര റാവു (കെ.സി.ആർ) രാഷ്ട്രീയം വിടണം എന്നായിരുന്നു വെല്ലുവിളി.

"തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിൽ വരുന്നത് വരെ താടി വടിക്കില്ല" എന്നായിരുന്നു തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ എൻ ഉത്തം കുമാർ റെഡ്ഡി 2016 ൽ പ്രതിജ്ഞയെടുത്തത്. വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ എയർഫോഴ്‌സിലെ മുൻ ഉന്നത ഉദ്യോഗസ്ഥനായ താൻ എങ്ങനെയാണ് താടി വളർത്തുന്നതെന്ന് അടുത്തിടെ ചില മാധ്യമപ്രവർത്തകർ തന്നോട് ചോദിച്ചതായി റെഡ്ഡി പറ‍ഞ്ഞിരുന്നു.

"തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലെത്തും, ഇല്ലെങ്കിൽ ഞാൻ ബ്ലേഡ് ഉപയോഗിച്ച് എന്റെ കഴുത്ത് അറുക്കും" എന്നായിരുന്നു കോൺഗ്രസ് വക്താവ് ബന്ദ്ല ഗണേഷ് ഒരു അഭിമുഖത്തിൽ പറ‍ഞ്ഞത്.

സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പിലും ബിആര്‍എസ് ആണ് അധികാരത്തിലെത്തിയത്. പാര്‍ട്ടി അധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയുമായി. എന്നാല്‍ ഇത്തവണ ഭരണവിരുദ്ധ വികാരം തെലങ്കാനയിലുണ്ട്.

തെലങ്കാനയിൽ ബി.ആർ.എസിനെ തകർത്ത് കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്. ഇന്ത്യ ടി.വി-സി.എൻ.എക്സ് സർവേ പ്രകാരം ബി.ആർ.എസിന് പരമാവധി 47 സീറ്റുകൾ ലഭിക്കുമ്പോൾ 79 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തും. ബി.ജെ.പിക്ക് പരമാവധി നാല് സീറ്റുകളായിരിക്കും ലഭിക്കുക. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം ഏഴ് സീറ്റുകൾ നേടും.

ജൻ കീ ബാത്തിന്റെ സർവേ പ്രകാരം 48 മുതൽ 64 സീറ്റുകൾ വരെ നേടി കോൺഗ്രസ് തെലങ്കാനയിൽ അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചനം. ബി.ആർ.എസ് 40 മുതൽ 55 സീറ്റിൽ ഒതുങ്ങും. ബി.ജെ.പിക്ക് പരമാവധി 13 സീറ്റുകൾ ലഭിക്കുമ്പോൾ എ.ഐ.എം.ഐ.എമ്മിന് ഏഴ് സീറ്റുകൾ വരെ കിട്ടും. ടി.വി 9 ഭാരത്‍വർഷ്-പോൾസ്​ട്രാറ്റിന്റെ സർവേയും തെലങ്കാനയിൽ കോൺഗ്രസിനാണ് മുൻതൂക്കം നൽകുന്നത്. 59 വരെ സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തു​മെന്നായിരുന്നു പ്രചവനം.

TAGS :

Next Story