Quantcast

5,000 വർഷം മുൻപ് ശ്രീകൃഷ്ണൻ വായിച്ചിരുന്നത് പിലിബിത്ത് പുല്ലാങ്കുഴൽ-യോഗി ആദിത്യനാഥ്

അഞ്ചുവർഷംമുൻപു വരെ കർഷകർ ആത്മഹത്യ ചെയ്തിരുന്ന സ്ഥിതി ബിജെപി വന്ന ശേഷം മാറിയെന്ന് യോഗി ആദിത്യനാഥ്

MediaOne Logo

Web Desk

  • Updated:

    2021-12-31 15:18:10.0

Published:

31 Dec 2021 12:51 PM GMT

5,000 വർഷം മുൻപ് ശ്രീകൃഷ്ണൻ വായിച്ചിരുന്നത് പിലിബിത്ത് പുല്ലാങ്കുഴൽ-യോഗി ആദിത്യനാഥ്
X

5,000 വർഷങ്ങൾക്കുമുൻപ് ശ്രീകൃഷ്ണ ഭഗവാൻ വായിച്ചിരുന്നത് പിലിബിത്ത് നിർമിത പുല്ലാങ്കുഴലായിരുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പിലിബിത്തിൽ മെഡിക്കൽ കോളജ് അടക്കം വിവിധ സർക്കാർ പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിലിബിത്തിൽ നിർമിച്ച പുല്ലാങ്കുഴൽ ശ്രീരാമകൃഷ്ണ ഭഗവാൻ സ്ഥിരമായി വായിക്കാറുണ്ടായിരുന്നു. ഇപ്പോൾ ഈ സംഗീതോപകരണം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിയിട്ടുണ്ട്. 5,000 വർഷങ്ങൾക്കുമുൻപ് തന്നെ പിലിബിത്ത് പുല്ലാങ്കുഴലിനെ ശ്രീരാമകൃഷ്ണൻ അംഗീകരിച്ചതാണ്. എന്നാൽ, പഴയ സർക്കാരുകൾ അതൊക്കെ മറന്നു-യോഗി വിമർശിച്ചു.

തന്റെ സർക്കാർ പുല്ലാങ്കുഴലിനെ ബ്രാൻഡ് ചെയ്ത് പിലിബിത്തിന് ലോകപ്രശസ്തി നേടിക്കൊടുത്തെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. ഇപ്പോൾ ലോകത്തെവിടെയും പുല്ലാങ്കുഴലിനെക്കുറിച്ച് സംസാരിക്കുന്നവർ പിലിബിത്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്. പിലിബിത്തിലെ കർഷകർ കഠിനാധ്വാനത്തിലൂടെ വികസനത്തിന്റെ പുതിയ ചരിത്രമെഴുതുകയാണ്. അഞ്ചുവർഷംമുൻപു വരെ കർഷകർ ആത്മഹത്യ ചെയ്യുകയായിരുന്നു. യുവാക്കൾ തൊഴിൽതേടി മറ്റു നാടുകളിലേക്ക് കുടിയേറുകയും ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. സുരക്ഷാകാര്യങ്ങളാൽ പെൺകുട്ടികളെ സ്‌കൂളിലയക്കുകയും ചെയ്തിരുന്നില്ല. എല്ലായിടത്തും നിത്യം കലാപങ്ങളായിരുന്നു. എന്നാൽ, ബിജെപി അധികാരത്തിലേറിയ ശേഷം കാര്യങ്ങൾ മാറിയെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

Summary: Lord Krishna played 'made in Pilibhit' flutes 5,000 years ago, says Uttar Pradesh Chief Minister Yogi Adityanath

TAGS :

Next Story