Quantcast

മേയ് മൂന്നിനകം പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യണം- മുന്നറിയിപ്പുമായി രാജ് താക്കറെ

പൊതുപരിപാടിയില്‍ പരസ്യമായി വാൾ ചുഴറ്റിയെന്ന കുറ്റത്തിന് താക്കറെയ്ക്കും മറ്റ് എം.എൻ.എസ് നേതാക്കൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    13 April 2022 2:45 PM

മേയ് മൂന്നിനകം പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യണം- മുന്നറിയിപ്പുമായി രാജ് താക്കറെ
X

മുംബൈ: മേയ് മൂന്നിനുമുൻപ് മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണികൾക്കെതിരെ വിമർശവുമായി വീണ്ടും മഹാരാഷ്ട്ര നവനിർമാൺ സേന(എം.എൻ.എസ്) തലവൻ രാജ് താക്കറെ. മേയ് മൂന്നിനുമുൻപ് പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് താക്കറെ മഹാരാഷ്ട്രാ സർക്കാരിന് മുന്നറിയിപ്പ് നൽകി. ഇല്ലെങ്കിൽ സ്പീക്കറിൽ ഹനുമാൻ ചാലിസ പ്രക്ഷേപണം ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

''ഇതൊരു സാമൂഹിക പ്രശ്‌നമാണ്. മതപരമായ കാര്യമല്ല. സംസ്ഥാന സർക്കാരിനോട് പറയാനുള്ളത് ഞങ്ങൾ ഈ വിഷയത്തിൽനിന്ന് പിന്നോട്ടില്ലെന്നാണ്. നിങ്ങൾ എന്തു വേണമെങ്കിലും ചെയ്‌തോ... പള്ളികളിലെ ഉച്ചഭാഷിണികൾ മേയ് മൂന്നിനുള്ളിൽ നീക്കം ചെയ്യണം. ഇല്ലെങ്കിൽ ഞങ്ങൾ സ്പീക്കറിൽ ഹനുമാൻ ചാലിസ പ്രക്ഷേപണം ചെയ്യും-ഇന്നലെ താനെയിൽ നടന്ന എം.എൻ.എസ് റാലിയിൽ രാജ് താക്കറെ വ്യക്തമാക്കി.

അതിനിടെ, റാലിയിൽ പരസ്യമായി വാൾ ചുഴറ്റിയെന്ന കുറ്റത്തിന് താക്കറെയ്ക്കും മറ്റ് എം.എൻ.എസ് നേതാക്കൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഇന്നലെ വൈകീട്ട് ഗഡ്ക്കരി ചൗക്കിലാണ് എം.എൻ.എസ് റാലി നടന്നത്. പരിപാടിക്കിടെ പ്രാദേശിക പ്രവർത്തകർ താക്കറെയ്ക്ക് വാൾ കൈമാറുകയായിരുന്നു. ആയുധനിയമത്തിലെ നാല്, 25 വകുപ്പുകൾ പ്രകാരമാണ് രാജ് താക്കറെയ്ക്കും എം.എൻ.എസ് നേതാക്കളായ അവിനാഷ് ജാദവിനും രവീന്ദ്ര മോറെയ്ക്കുമെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

Summary: 'Loudspeakers in mosques should be shut by May 3 else we will play Hanuman Chalisa in speakers': Raj Thackeray warns Maharashtra govt

TAGS :

Next Story