പാചകവാതക വില വീണ്ടും വർധിപ്പിച്ചു; രണ്ടാഴ്ചക്കിടെ വില വർധിപ്പിക്കുന്നത് രണ്ടാം തവണ
കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഗാർഹിക സിലിണ്ടറിന് 190 രൂപയിലധികമാണ് വർധിപ്പിച്ചത്.
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് 3.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. മെയ് ഏഴിന് സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് മൂന്നര രൂപ വീണ്ടും വർധിപ്പിച്ചത്.
കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഗാർഹിക സിലിണ്ടറിന് 190 രൂപയിലധികമാണ് വർധിപ്പിച്ചത്. 3.50 രൂപ കൂടി വർധിച്ചതോടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഗാർഹിക സിലിണ്ടറിന്റെ വില 1000 കടന്നു. മെയ് മാസത്തിൽ തന്നെ രണ്ടാം തവണയാണ് ഗാർഹിക സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്.
മെയ് ഒന്നിന് 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 102.50 രൂപ വർധിപ്പിച്ചിരുന്നു. 2,355.50 രൂപയാണ് ഇപ്പോൾ വാണിജ്യ സിലിണ്ടറിന്റെ വില.
Next Story
Adjust Story Font
16