പാചകവാതക വിലയില്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ കൂട്ടി
ഇതോടെ സിലിണ്ടറിന്‍റെ വില 866 രൂപ 50 പൈസയായി
രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ പാചകവാതക സിലിണ്ടർ ഒന്നിന് 866 രൂപ 50 പൈസ നൽകേണ്ടി വരും.
എല്ലാ മാസവും ഒന്നിന് ആയിരുന്നു സാധാരണ പാചക വാതക വില വർധിപ്പിക്കുന്നത്. എന്നാൽ ഈ മാസം ആദ്യം വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് മാത്രമായിരുന്നു വില വർധന. ഈ മാസം വില വർധന ഉണ്ടാകില്ലെന്ന പ്രതീക്ഷക്കിടെ ആണ് ഗാർഹിക പാചക വാതക വില കൂടി വർധിപ്പിച്ചത്. സിലിണ്ടറിന് 25 രൂപ ആണ് വർധിപ്പിച്ചത്. രണ്ടു മാസത്തിനിടെ ഗാർഹിക പാചക വാതക സിലിണ്ടറിനു 50 രൂപയാണ് കൂട്ടിയത്. വാണിജ്യ സിലിണ്ടറിന്‍റെ വില നാല് രൂപ കുറച്ചു. ഇതോടെ വാണിജ്യ സിലിണ്ടറിന്‍റെ വില 1619 രൂപയായി .
ഈ മാസം ഒന്നിന് വാണിജ്യ സിലിണ്ടറിന്‍റെ വില 75 രൂപയാണ് കൂട്ടിയത്. പുതുക്കിയ നിരക്കുകള്‍ ഇന്നു മുതല്‍ നിലവില്‍ വന്നു. ഓണം അടുത്ത് നിൽക്കെയുള്ള വിലവർധന ജനങ്ങൾക്ക് കടുത്ത ദുരിതം തീർത്തിരിക്കുകയാണ്. എൽ.പി.ജി സബ്‌സിഡി ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കുന്ന പദ്ധതി ജൂൺ 2020 മുതൽ കേന്ദ്ര സർക്കാർ നിർത്തലാക്കിയിരുന്നു.
Adjust Story Font
16