Quantcast

മുഖ്യശത്രു ബി.ജെ.പി; കോൺഗ്രസിനെ പിന്തുണക്കാൻ മടിയില്ല: എം.എ ബേബി

കേരളത്തിൽ കോൺഗ്രസ് മുഖ്യശത്രുവായി കാണുന്നത് സി.പി.എമ്മിനെയാണ്. അതുകൊണ്ടാണ് യോജിപ്പ് സാധ്യമാകാത്തതെന്ന് എം.എ ബേബി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    10 April 2023 2:45 AM

ma baby about cpm policy in Karnataka election
X

ബംഗൂളുരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കാത്ത മണ്ഡലങ്ങളിൽ കോൺഗ്രസിനെ പിന്തുണക്കാൻ മടിയില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. ബി.ജെ.പിയുടെ വർഗീയ നയങ്ങളാണ് ഇപ്പോൾ രാജ്യം നേരിടുന്ന വലിയ വെല്ലുവിളി. അതിനെതിരെ കോൺഗ്രസ് മതേതര നിലപാടുകൾ ഉയർത്തിപ്പിടിച്ച് പോരാടിയാൽ പിന്തുണക്കുമെന്നും ബേബി പറഞ്ഞു.

ജനാധിപത്യത്തിന്റെ സത്ത തന്നെ ചോർത്തിക്കളയുന്ന രാഷ്ട്രീയമാണ് ബി.ജെ.പി പല സംസ്ഥാനങ്ങളിലും നടത്തുന്നത്. അതിന് കർണാടകയിൽ തിരുത്തുണ്ടാവുമെന്നാണ് കരുതുന്നത്. കേരളത്തിൽ കോൺഗ്രസ് പ്രധാന ശത്രുവായി കാണുന്നത് സി.പി.എമ്മിനെയാണ്. അതുകൊണ്ടാണ് കേരളത്തിൽ ഒരു യോജിപ്പ് സാധ്യമാകാത്തത്. കേരളത്തിൽ അടക്കം സി.പി.എം മുഖ്യശത്രുവായി കാണുന്നത് ബി.ജെ.പിയെ ആണെന്നും ബേബി പറഞ്ഞു.

TAGS :

Next Story