Quantcast

പ്രണയിച്ചു വിവാഹം കഴിച്ചതിന് നവദമ്പതികൾക്ക് മധ്യപ്രദേശിൽ ക്രൂരമർദ്ദനം

ഈ മാസം 12 നാണ് അവര്‍ക്കെതിരെ മർദ്ദനമുണ്ടായത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    22 Sep 2021 2:51 PM GMT

പ്രണയിച്ചു വിവാഹം കഴിച്ചതിന് നവദമ്പതികൾക്ക് മധ്യപ്രദേശിൽ ക്രൂരമർദ്ദനം
X

പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ മധ്യപ്രദേശില്‍ നവദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം. ധാര്‍ ജില്ലയിലെ 21 വയസുള്ള യുവാവിനും 19 വയസുള്ള പെണ്‍കുട്ടിക്കുമാണ് ഗ്രാമവാസികളില്‍ നിന്ന് മര്‍ദ്ദനമേറ്റത്. ഇരുചക്ര വാഹനത്തിന്റെ ടയറുകള്‍ കഴുത്തിലിട്ട് നൃത്തം ചെയിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. കൂടാതെ വടി ഉപയോഗിച്ച് അവരെ തല്ലുന്നതും ദൃശ്യങ്ങളില്‍ കാണാം. വിവാഹം കഴിക്കാനായി സഹായങ്ങള്‍ ചെയ്തുവെന്നാരോപിച്ച് 13 വയസുള്ള പെണ്‍കുട്ടിയെയും സമാന രീതിയില്‍ ഉപദ്രവിക്കുന്നതും വീഡിയോയിലുണ്ട്.

ഈ മാസം 12 നാണ് അവര്‍ക്കെതിരെ മർദ്ദനമുണ്ടായത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ പ്രതികള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

ഇരുവരും തമ്മിലുള്ള വിവാഹത്തിന് കുടുംബങ്ങള്‍ എതിരായിരുന്നുവെന്നും നവദമ്പതികള്‍ സുരക്ഷിതരായിരിക്കുന്നുവെന്നും പൊലീസ് അറിയിച്ചു.

TAGS :

Next Story