Quantcast

മതഭ്രാന്തും തീവ്രവാദവും വെച്ചുപൊറുപ്പിക്കില്ല, മദ്രസകളിൽ പരിശോധന നടത്തും: മധ്യപ്രദേശ് മുഖ്യമന്ത്രി

ഉത്സവ സീസണ് മുന്നോടിയായി ഔദ്യോഗിക വസതിയിൽ കൂടിയ യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം

MediaOne Logo

Web Desk

  • Published:

    19 April 2023 4:04 PM GMT

Bigotry and extremism will not be tolerated, madrasas will be inspected: Madhya Pradesh CM Shivraj Singh Chauhan
X

Shivraj Singh Chauhan

ഭോപ്പാൽ: മദ്രസകളിൽ 'മതഭ്രാന്ത്' പഠിപ്പിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സംസ്ഥാനത്ത് അംഗീകരമില്ലാത്ത മദ്രസകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുമെന്നാണ് ചൗഹാൻ ബുധനാഴ്ച അറിയിച്ചത്. ഇത് സംബന്ധിച്ച് ട്വിറ്ററിലാണ് ബി.ജെ.പി മുഖ്യമന്ത്രിയുടെ പ്രതികരണം. 'മധ്യപ്രദേശിലെ അനധികൃത മദ്രസകൾ, സ്ഥാപനങ്ങൾ... മതാന്ധതയുടെ പാഠം എവിടെയാണ് പഠിപ്പിക്കുന്നതെന്ന് അവലോകനം ചെയ്യും. മതഭ്രാന്തും തീവ്രവാദവും വെച്ചുപൊറുപ്പിക്കില്ല' ചൗഹാൻ ട്വീറ്റ് ചെയ്തു.

ഉത്സവ സീസണ് മുന്നോടിയായി ഔദ്യോഗിക വസതിയിൽ കൂടിയ യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഈ വർഷം ആദ്യത്തിൽ നിയമലംഘനം ആരോപിച്ച് ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് അംഗങ്ങളെ മധ്യപ്രദേശ് സർക്കാർ അറസ്റ്റ് ചെയ്തിരുന്നു.

Bigotry and extremism will not be tolerated, madrasas will be inspected: Madhya Pradesh CM Shivraj Singh Chauhan

TAGS :

Next Story