Quantcast

മുംബൈയിലെ 26/11 ഭീഷണി, പ്രതിരോധ നടപടികൾ തുടങ്ങി മഹാരാഷ്ട്ര സർക്കാർ

പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഐപിസി 506 (2) വകുപ്പ് പ്രകാരം വർളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    20 Aug 2022 1:55 PM GMT

മുംബൈയിലെ 26/11 ഭീഷണി, പ്രതിരോധ നടപടികൾ തുടങ്ങി മഹാരാഷ്ട്ര സർക്കാർ
X

മുംബൈ: 26/11 മോഡൽ ഭീകരാക്രമണം മുംബൈയിൽ വീണ്ടും നടത്തുമെന്ന ഭീഷണിയെ തുടർന്ന് പ്രതിരോധ നടപടികൾ ആരംഭിച്ച് മഹാരാഷ്ട്ര സർക്കാർ. സംഭവം അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

മുംബൈ പൊലീസിന് പാക്കിസ്‌താൻ ഫോൺ നമ്പറിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. 2008ലെ 26/11 ഭീകരാക്രമണത്തിന്റെ ഓർമ്മകൾ പുതുക്കാൻ മുംബൈ നഗരത്തിൽ ഉടൻ തന്നെ ആക്രമണം നടത്തുമെന്നായിരുന്നു സന്ദേശം. ആക്രമണം നടത്താനായി ഇന്ത്യയിൽ ആറ് പേരുണ്ടെന്നും സന്ദേശത്തിൽ പറയുന്നു.

പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഐപിസി 506 (2) വകുപ്പ് പ്രകാരം വർളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുംബൈയിലെ ഹരിഹരേശ്വർ ബീച്ചിൽ നിന്ന് മൂന്ന് എകെ 47 തോക്കുകളും വെടിയുണ്ടകളുമടങ്ങിയ ബോട്ട് കണ്ടെടുത്തതിന് ദിവസങ്ങൾക്ക് ശേഷമാണ് സംഭവം എന്നത് ഗൗരവം വർധിപ്പിക്കുന്നുവെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. വിശദമായ അന്വേഷണം നടത്തി പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story