ഉത്തരാഖണ്ഡിൽ സംഘ്പരിവാറിന്റെ മഹാപഞ്ചായത്ത്; അനുമതി നിഷേധിക്കണമെന്ന ഹരജി ഹൈക്കോടതി പരിഗണിക്കും
വി.എച്ച്.പി, ബജ്‌റംഗദൾ, ദേവഭൂമി രക്ഷാ അഭിയാൻ തുടങ്ങിയ സംഘടനകളാണ് മഹാപഞ്ചായത്ത് നടത്താൻ തീരുമാനിച്ചിരുന്നത്. പുരോലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഡൽഹി: ഉത്തരാഖണ്ഡിലെ പുരോലയിൽ സംഘ്പരിവാർ സംഘടനകൾ ഇന്ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന മഹാപഞ്ചായത്ത് തടയണമെന്ന ഹരജി ഉത്തരാഖണ്ഡ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. എപിസിആർ നൽകിയ ഹരജിയാണ് കോടതി അടിയന്തരമായി പരിഗണിക്കുന്നത്. ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതിയാണ് നിർദ്ദേശം നൽകിയത്. അതേ സമയം മഹാപഞ്ചായത്തിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് ക്രമാസമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഡി.ജി.പി പറഞ്ഞു. വി.എച്ച്.പി, ബജ്‌റംഗദൾ, ദേവഭൂമി രക്ഷാ അഭിയാൻ തുടങ്ങിയ സംഘടനകളാണ് മഹാപഞ്ചായത്ത് നടത്താൻ തീരുമാനിച്ചിരുന്നത്. പുരോലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16