'ഗുജറാത്തികളും രാജസ്ഥാനികളും പോയാൽ മഹാരാഷ്ട്ര ഒന്നുമല്ല'; വിവാദ പരാമർശവുമായി മഹാരാഷ്ട്ര ഗവർണർ
മുംബൈയിൽ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു ഗവർണറുടെ വിവാദ പരാമർശം. ശിവസേന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ അടക്കമുള്ളവർ ഗവർണറുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി.
ന്യൂഡൽഹി: മഹാരാഷ്ട്രയെക്കുറിച്ച് ഗവർണർ ഭഗത് സിങ് കോഷ്യാരി നടത്തിയ പരാമർശം വിവാദത്തിൽ. ''മഹാരാഷ്ട്രയിൽനിന്ന് ഗുജറാത്തികളെയും രാജസ്ഥാനികളെയും ഒഴിവാക്കിയാൽ പിന്നെ സംസ്ഥാനത്തെ സാമ്പത്തികരംഗത്ത് ഒന്നും ബാക്കിയുണ്ടാവില്ല, പ്രത്യേകിച്ച് മുംബൈയിലും താനെയിലും. മുംബൈക്ക് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായി തുടരാൻ കഴിയില്ല'' - ഗവർണറുടെ ഈ വാക്കുകളാണ് വിവാദമായത്.
മുംബൈയിൽ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു ഗവർണറുടെ വിവാദ പരാമർശം. ശിവസേന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ അടക്കമുള്ളവർ ഗവർണറുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. മഹാരാഷ്ട്രയെ അപമാനിക്കുന്ന പരാമർശമാണ് ഗവർണർ നടത്തിയതെന്ന് ഉദ്ധവ് താക്കറെ ആരോപിച്ചു.
പരാമർശം വിവാദമായതിന് പിന്നാലെ രാജ്ഭവൻ വിശദീകരണക്കുറിപ്പ് പുറത്തിറക്കി. മുംബൈയെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമാക്കി മാറ്റുന്നതിൽ രാജസ്ഥാനികളുടെയും ഗുജറാത്തികളുടെയും സംഭാവനകളെ പ്രകീർത്തിക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് രാജ്ഭവൻ വിശദീകരിക്കുന്നു.
Adjust Story Font
16