Quantcast

തെരഞ്ഞെടുപ്പ് പ്രചാരണം ഊർജിതമാക്കി പാർട്ടികൾ; മോദി ഇന്ന് ജാർഖണ്ഡിൽ

മഹാരാഷ്ട്രയിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

MediaOne Logo

Web Desk

  • Published:

    4 Nov 2024 1:32 AM GMT

Modi
X

ഡല്‍ഹി: മഹാരാഷ്ട്രയിലും ജാർഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രചാരണം ഊർജിതമാക്കി പാർട്ടികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജാർഖണ്ഡിൽ പ്രചാരണത്തിനായി എത്തും. മഹാരാഷ്ട്രയിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.

മഹാരാഷ്ട്രയിൽ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ വിമത സ്ഥാനാർത്ഥികളുടെ പത്രിക പിൻവലിപ്പിക്കാനുള്ള നീക്കത്തിലാണ് മുതിർന്ന നേതാക്കൾ. 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്ക് 8000 ത്തോളം സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ശക്തമായ പോരാട്ടം നടക്കുന്ന സീറ്റുകളിൽ വിമതരുടെ സാന്നിധ്യം പാർട്ടികൾക്ക് വെല്ലുവിളിയാകും. വരും ദിവസങ്ങളിൽ ദേശീയ നേതാക്കൾ പ്രചാരണത്തിനായി എത്തും. മോദി, രാഹുൽ ഗാന്ധി,മല്ലികാർജുൻ ഖാർഗെ, അമിത് ഷാ, യോഗി ആദിത്യനാഥ്, ജെ.പി നദ്ദ ഉൾപ്പെടെയുള്ള താര പ്രചാരകരാണ് റാലികൾക്ക് നേതൃത്വം നൽകുന്നത്. മുന്നണികൾക്കിടയിലെ പ്രതിസന്ധികൾ പരിഹരിച്ച് പ്രചാരണ രംഗത്ത് മുന്നേറാനാണ് പാർട്ടികളുടെ തീരുമാനം.

നവംബർ 20നാണ് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ്. ജാർഖണ്ഡിൽ നിരവധി വാഗ്ദാനങ്ങൾ ഉയർത്തിയാണ് ബിജെപി പ്രകടനപത്രിക പുറത്തിറക്കിയത്. സ്ത്രീകൾക്ക് പ്രതിമാസം 21000 രൂപ, എൽപിജി സിലിണ്ടറിന് 500 രൂപ, പ്രതിവർഷം രണ്ട് സിലിണ്ടർ ഓരോ കുടുംബത്തിനും സൗജന്യമായി നൽകുന്നതടക്കമുളള വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ടു വച്ചിരിക്കുന്നത്. അതേസമയം ജാർഖണ്ഡിൽ ആദിവാസികളെ ഒഴിവാക്കി ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story