മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ: വിമതർ നാളെ മുംബൈയിൽ തിരിച്ചെത്തുമെന്ന് ഷിൻഡേ
സഭ വിളിച്ചു ചേർക്കാൻ ഗവർണർ ഭഗത് സിങ് കോശിയാരി നിർദേശം നൽകി
മുംബൈ: മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നാളെയെന്ന് ഏക്‌നാഥ് ഷിൻഡേ.വിമത എം.എൽ.എമാർ നാളെ മുംബൈയിൽ തിരിച്ചെത്തുമെന്ന് എത്തുമെന്നും ഷിൻഡേ അറിയിച്ചു.ഗുവാഹട്ടിയിലെ കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
സഭ വിളിച്ചു ചേർക്കാൻ ഗവർണർ ഭഗത് സിങ് കോശിയാരി നിർദേശം നൽകി. നടപടികൾ ചിത്രീകരിക്കാനും നിർദേശമുണ്ട്. 11 മണിക്ക് സഭ ചേരും. 5 മണിക്കകം നടപടികൾ പൂർത്തിയാക്കണമെന്നും ഗവർണർ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പിനായി ബിജെപിയും സ്വതന്ത്ര എം.എൽ.എമാരും ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് ഗവർണർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
അതേസമയം, ഗവർണർ അവിശ്വാസ വോട്ടെടുപ്പ് പ്രഖ്യാപിച്ചാൽ മഹാവികാസ് അഘാഡി സർക്കാർ സുപ്രിംകോടതിയെ സമീപിച്ചേക്കും. ഡൽഹിയിലെത്തി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മുംബൈയിൽ തിരിച്ചെത്തി ഫഡ്‌നാവിസ് ഗവർണറെ കണ്ടത്. 39 എം.എൽ.എമാരുടെ പിന്തുണ മഹാവികാസ് അഘാഡി സർക്കാരിന് നഷ്ടമായെന്നും അവിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും ബി.ജെ.പി ഗവർണറോട് ആവശ്യപ്പെട്ടു. സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ അടക്കമുള്ള നേതാക്കളോടൊപ്പമാണ് ഫഡ്‌നാവിസ് രാജ്ഭവനിലെത്തിയത്. 8 സ്വതന്ത്ര എം.എൽ.എമാരും ഗവർണർക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ടെന്ന് ഫട്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.
സഭ വിളിച്ചു ചേർക്കാൻ ഗവർണർ ആവശ്യപ്പെട്ടാൽ സുപ്രിം കോടതിയെ സമീപിക്കാനാണ് ഉദ്ധവ് പക്ഷത്തിന്റെ തീരുമാനം. വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നതിൽ അന്തിമ തീരുമാനമെടുക്കും വരെ വിശ്വാസവോട്ടെടുപ്പ് നടത്തരുതെന്ന് സർക്കാർ ആവശ്യപ്പെടും. അതേസമയം ബി.ജെ.പി കോർ കമ്മറ്റി യോഗം ഇന്ന് മുംബൈയിൽ ചേരും. എം.എൽ.എമാരോടെല്ലാം മുംബൈയിലേക്കെത്താൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ഇന്ന് നിർണായക മന്ത്രിസഭായോഗവും ചേരും.
Adjust Story Font
16