കാളിദേവി പരാമാർശത്തിൽ കൈയൊഴിഞ്ഞു: തൃണമൂൽ കോൺഗ്രസിനെ ട്വിറ്ററിൽ അൺഫോളോ ചെയ്ത് മഹുവ മൊയ്ത്ര
വിവാദ പരാമർശത്തിൽ പാര്‍ട്ടി കൈയൊഴിഞ്ഞതിന് പിന്നാലെയാണ് മഹുവയുടെ നീക്കം
കൊൽക്കത്ത: കാളിദേവിയെക്കുറിച്ചുള്ള മഹുവയുടെ വിവാദ പരാമർശത്തിൽ കൈയൊഴിഞ്ഞതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് അൺഫോളോ ചെയ്ത് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. തന്റെ സങ്കൽപത്തിലുള്ള കാളിദേവി മാംസം ഭക്ഷിക്കുകയും മദ്യം സേവിക്കുകയും ചെയ്യുന്ന ദേവതയാണ് എന്നായിരുന്നു മഹുവ കഴിഞ്ഞദിവസം പറഞ്ഞത്. ഇന്ത്യ ടുഡേയുടെ പരിപാടിയിലായിരുന്നു അഭിപ്രായ പ്രകടനം.
ലീന മണിമേഖല സംവിധാനം ചെയ്ത കാളി എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റർ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അവർ. ദൈവങ്ങളെ എങ്ങനെ കാണുന്നു എന്നത് വ്യക്തികളുടെ അവകാശമാണ്. ഉദാഹരണത്തിന് നിങ്ങൾ ഭൂട്ടാനിലേക്കോ സിക്കിമിലേക്കോ പോയാൽ, അവിടെ പൂജ ചെയ്യുമ്പോൾ ദൈവത്തിന് വിസ്‌കി പ്രസാദമായി നൽകുന്നു. എന്നാൽ ഉത്തർപ്രദേശിൽ പോയി ദൈവത്തിന് വിസ്‌കി പ്രസാദമായി നൽകുന്നുവെന്ന് പറഞ്ഞാൽ, അത് മതനിന്ദയാണെന്ന് അവർ പറയും'. മഹുവ പറഞ്ഞു.
എന്നാൽ മഹുവയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അതിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും തൃണമൂൽ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. പരാമർശത്തെ അലപിക്കുന്നതായും തൃണമൂൽ കോൺഗ്രസ് ട്വീറ്റ് ചെയ്തു. മൊയ്ത്ര ഇപ്പോൾ ടിഎംസി മേധാവിയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ മാത്രമാണ് ട്വിറ്ററിൽ പിന്തുടരുന്നത്.
Adjust Story Font
16