Quantcast

മുംബെയിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കി

താലിബാൻ അംഗം എന്ന് പരിചയപ്പെടുത്തിയ അജ്ഞാതൻ ഇ മെയി വഴിയാണ് ഭീഷണി സന്ദേശം അയച്ചത്

MediaOne Logo

Web Desk

  • Published:

    3 Feb 2023 7:45 AM

NIA, terror attack in Mumbai,Mail threatening,  Mumbai,Mumbai Police ,Maharashtra have been put on alert
X

മുംബൈ: മുംബെയിൽ ഭീകരാക്രമണ ഭീഷണി. താലിബാൻ അംഗം എന്ന് പരിചയപ്പെടുത്തിയ അജ്ഞാതൻ ഇ മെയില്‍ വഴിയാണ് ഭീഷണി സന്ദേശം അയച്ചത്.

ദേശീയ അന്വേഷണ ഏജൻസിക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ മുംബെയടക്കം മഹാരാഷ്ട്രയിലെ നഗരങ്ങളിൽ സുരക്ഷ ശക്തമാക്കി. സംഭവത്തിൽ എൻഐഎയും മുബൈ പൊലീസും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം മുബൈ അംബാനി ഇന്റർനാഷണൽ സ്‌കൂളിലും സമാനമായ ഭീകരാക്രമണ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

സ്‌കൂളിലെ ലാൻഡ് ഫോണിലേക്ക് വൈകീട്ട് നാലരയോടെ ഫോണ്‍ കോൾ വന്നതായി മുംബൈ പൊലീസ് അറിയിച്ചു. സ്‌കൂളിൽ ടൈം ബോംബ് വെച്ചിട്ടുണ്ടെന്നും ഭീഷണിസന്ദേശത്തിലുണ്ടായിരുന്നു.




TAGS :

Next Story