Quantcast

ബോളിവുഡ് നടി മലൈക അറോറയും അർജുൻ കപൂറും വേർപിരിയുന്നു

2019ലാണ് ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഇരുവരും ബന്ധം പുറംലോകത്തെ അറിയിച്ചത്

MediaOne Logo

Web Desk

  • Published:

    12 Jan 2022 6:45 AM

ബോളിവുഡ് നടി മലൈക അറോറയും അർജുൻ കപൂറും വേർപിരിയുന്നു
X

ബോളിവുഡിൽ നിന്ന് മറ്റൊരു ബ്രേക്കപ്പ് ഒരു വാർത്ത കൂടി. നാലു വർഷം നീണ്ട പ്രണയത്തിനൊടുവിൽ ബി ടൗണിലെ ജനപ്രിയ ജോഡിയായ നടി മലൈക അറോറയും അർജുൻ കപൂറുമാണ് വേർപിരിയിരുന്നത്. ബോളിവുഡ് ലൈഫ് ഡോട് കോമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

'ആറു ദിവസത്തിലേറെയായി മലൈക അവരുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. സമ്പൂർണമായ ഒറ്റപ്പെടലാണ്. കുറച്ചുകാലത്തേക്ക് പുറംലോകത്തു നിന്ന് മാറിനിൽക്കാനാണ് ആലോചിക്കുന്നത്. അർജുൻ കപൂർ ഈ ദിവസങ്ങളിൽ അവരുടെ വീട് സന്ദർശിച്ചിട്ടുമില്ല. സഹോദരി റിയ കപൂർ സംഘടിപ്പിച്ച അത്താഴ വിരുന്നിൽ മൂന്നു ദിവസം മുമ്പ് അർജുൻ എത്തിയിരുന്നു. മലൈകയുടെ വീടിന് അടുത്താണ് റിയയുട വീട്. കുടുംബ വിരുന്നുകളിൽ മലൈകയും പങ്കെടുക്കാറുള്ളതാണ്. അവരെ റിയയുടെ വീട്ടിൽ കണ്ടില്ല' - ബോളുവുഡ് ലൈഫ് ഡോട് കോം റിപ്പോർട്ട് ചെയ്തു.

2019ലാണ് ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഇരുവരും ബന്ധം പുറംലോകത്തെ അറിയിച്ചത്. അർബാസ് ഖാന്റെ മുൻ ഭാര്യയാണ് മലൈക. ഈ ദാമ്പത്യത്തിൽ ഇവർക്ക് അർഹാൻ എന്നൊരു മകനുണ്ട്. 2016ലാണ് അർബാസുമായി വേർപിരിഞ്ഞത്.

TAGS :

Next Story