നൈജീരിയയിൽ തടവിലാക്കപ്പെട്ട മലയാളി നാവികർ മോചിതരായി; കപ്പൽ ദക്ഷിണാഫ്രിക്കയിലേക്ക്
16 ഇന്ത്യക്കാരടക്കം 26 പേരാണ് കപ്പലിലുള്ളത്. മൂന്നുപേർ മലയാളികളാണ്.
അബുജ: നൈജീരിയയിൽ തടവിലാക്കപ്പെട്ട മലയാളി നാവികർ മോചിതരായി. കൊല്ലം സ്വദേശി വിജിത്ത്, എറണാകുളം സ്വദേശികളായ സനു ജോസ്, മിൽട്ടൺ എന്നിവരാണ് മോചിതരായത്. എണ്ണ മോഷ്ടിച്ചു എന്നാരോപിച്ചാണ് ഇവരെ നൈജീരിയൻ സൈന്യം പിടികൂടിയത്.
കപ്പലിൽ ഉണ്ടായിരുന്ന 16 ഇന്ത്യക്കാർ ഉൾപ്പടെ 26 പേരെയും മോചിപ്പിച്ചു. നാവികരുമായി എം.ടി ഹിറോയിക് കപ്പൽ ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടു. ഒമ്പത് മാസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് മോചനം സാധ്യമായത്.
16 ഇന്ത്യക്കാരടക്കം 26 പേരാണ് കപ്പലിലുള്ളത്. ഒമ്പത് ദിവസത്തിനകം കപ്പൽ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെത്തും. ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിസ്മയയുടെ സഹോദരനാണ് വിജിത്ത്. 10 ദിവസത്തിനുള്ളിൽ നാട്ടിലെത്താൻ കഴിയുമെന്ന് വിട്ടയക്കപ്പെട്ട മലയാളികൾ പറഞ്ഞു.
Next Story
Adjust Story Font
16