മല്ലികാർജുൻ ഖർഗെ ഇൻഡ്യ മുന്നണി അധ്യക്ഷൻ
കോൺഗ്രസിന് ഉത്തർപ്രദേശിൽ ഒമ്പത് സീറ്റ് വരെ നൽകാമെന്ന് സമാജ്‍വാദ് പാർട്ടി
മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡൽഹി: ഇൻഡ്യ മുന്നണിയുടെ അധ്യക്ഷനായി കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയെ തെരഞ്ഞെടുത്തു. ശനിയാഴ്ച ചേർന്ന പ്രതിപക്ഷ കക്ഷികളുടെ ഓൺലൈൻ യോഗമാണ് ഖാർഗെയെ തെരഞ്ഞെടുത്തത്. അതേസമയം, ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നിരുന്നു. എന്നാൽ, കോൺഗ്രസിൽ നിന്ന് ആരെങ്കിലും വരട്ടെയെന്ന നിലപാടിലായിരുന്നു യോഗത്തിൽ നിതീഷ്.
അധ്യക്ഷനെ തെരഞ്ഞെടുത്തെങ്കിലും മറ്റനേകം പ്രതിസന്ധികൾ മുന്നണിക്കകത്ത് പരിഹാരിക്കാനുണ്ട്. പ്രത്യേകിച്ച് വിവിധ സംസ്ഥാനങ്ങളിലെ ലോക്സഭ സീറ്റ് വിഭജനം എങ്ങുമെത്തിയിട്ടില്ല.
വെസ്റ്റ് ബംഗാളിൽ കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന തൃണമൂൽ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനർജി യോഗത്തിൽനിന്ന് വിട്ടുനിന്നതായി വിവരമുണ്ട്. കൂടാതെ എസ്.പി നേതാവ് അഖിലേഷ് യാദവും പങ്കെടുത്തിട്ടില്ല.
ഓൺലൈൻ യോഗം പെട്ടെന്ന് വിളിച്ചുചേർത്തതാണെന്നും മുൻകൂട്ടി തീരുമാനിച്ച മറ്റുപരിപാടികൾ ഉള്ളതിനാലാണ് വിട്ടുനിന്നതെന്നും ഇവർ അറിയിച്ചു. അതേസമയം, കോൺഗ്രസിന് ഉത്തർപ്രദേശിൽ ഒമ്പത് സീറ്റ് വരെ നൽകാമെന്ന് സമാജ്‍വാദി പാർട്ടി യോഗത്തിൽ അറിയിച്ചതായാണ് വിവരം.
Adjust Story Font
16