Quantcast

ഒടുവില്‍ ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ക്കു വഴങ്ങി മമത; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഉള്‍പ്പെടെ കൂട്ടനടപടി

കൊൽക്കത്ത പൊലീസ് കമ്മീഷണര്‍, മെഡിക്കൽ എജ്യുക്കേഷൻ ഡയരക്ടര്‍, ആരോഗ്യ വകുപ്പ് ഡയരക്ടര്‍ എന്നിവരെ നീക്കണമെന്നതുൾപ്പെടെയുള്ള സമരക്കാരുടെ ആറു നിർദേശങ്ങളും ബംഗാള്‍ സർക്കാർ അംഗീകരിച്ചു

MediaOne Logo

Web Desk

  • Published:

    17 Sep 2024 1:44 AM GMT

Mamata Banerjee fires Kolkata Police commissioner, two health officials; doctors to call-off strike, Bengal doctors strike, Kolkata doctor rape and murder case
X

കൊല്‍ക്കത്ത: ജൂനിയർ ഡോക്ടമാർക്ക് മുന്നിൽ മുട്ടുമടക്കി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. പ്രതിഷേധിക്കുന്ന ഡോക്ടർമാരുടെ ആവശ്യങ്ങൾ മമത അംഗീകരിച്ചതിനു പിന്നാലെ വിവിധ വകുപ്പുകളില്‍ കൂട്ടനടപടി ആരംഭിച്ചിരിക്കുകയാണ്. കൊൽക്കത്ത പൊലീസ് കമ്മീഷണറെ ഉൾപ്പെടെ നീക്കാൻ മമത ബാനർജി നിർദേശിച്ചു.

മെഡിക്കൽ എജ്യുക്കേഷൻ ഡയരക്ടറെയും ആരോഗ്യ വകുപ്പ് ഡയരക്ടറെയും നീക്കണമെന്നതുൾപ്പെടെയുള്ള സമരക്കാരുടെ ആറു നിർദേശങ്ങളും സർക്കാർ അംഗീകരിച്ചു. ഡെപ്യൂട്ടി കമ്മിഷണറെയും മാറ്റും. നേരത്തെ ഈ ആവശ്യങ്ങൾ മുന്നോട്ടുവച്ചപ്പോൾ കൊൽക്കത്ത പൊലീസ് കമ്മീഷണറെ സംരക്ഷിക്കുന്നതായിരുന്നു മമതയുടെ നിലപാട്.

എന്നാൽ, ആശുപത്രികളിലെ ഡോക്ടർമാരുടെ ക്ഷാമം ആരോഗ്യമേഖലയെ ഒന്നാകെ തകിടംമറിച്ചിരിക്കുകയാണ്. ഇതാണ് പിടിവാശി ഉപേക്ഷിച്ച് അനുനയനീക്കങ്ങൾക്ക് മമത തയാറാക്കാൻ കാരണം.

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവത്തിനു പിന്നാലെ ആരംഭിച്ച പണിമുടക്കു സമരത്തിൽനിന്ന് പിന്നോട്ടുപോകാൻ 37 ദിവസം പിന്നിട്ടിട്ടും ജൂനിയർ ഡോക്ടർമാർ തയാറായിരുന്നില്ല. ഒടുവിൽ സമരപ്പന്തലിലെത്തി മുഖ്യമന്ത്രി തന്നെ അനുനയനീക്കങ്ങൾക്കു നേതൃത്വം നൽകി. ഒടുവിലാണ് ഇന്നലെ മമത വിളിച്ച യോഗത്തിൽ ഡോക്ടർമാർ പങ്കെടുത്തത്.

അതേസമയം, ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും.

Summary: Mamata Banerjee fires Kolkata Police commissioner, two health officials; doctors to call-off strike

TAGS :

Next Story